പ്ലസ്ടു വിദ്യാർത്ഥി കാൽ വഴുതി പുഴയിൽ വീണു മരിച്ചു

ഇടുക്കി മങ്കുളം വല്യപാറക്കുടി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. എറണാകുളം നെട്ടൂർ സ്വദേശി അമിത്ത് മാത്യു (17) ആണ് മരിച്ചത്. വീട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി കയത്തിൽ വീഴുകയായിരുന്നു.
Read Also: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു
ഒപ്പമുണ്ടായിരുന്നവർ അമിത്തിനെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരൂർ മേഴ്സി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് അമിത്. ഇന്നലെയാണ് അമിത് ഉൾപ്പെടുന്ന സംഘം മൂന്നാറിലെത്തിയത്. അടിമാലി താലൂക്ക് ആശുപത്രി യിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Story Highlights: tourist fell into the river and died idukki
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here