മന്ത്രി കാര്യങ്ങൾ മനസിലാക്കുന്നില്ല,തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം; എ.കെ ബാലൻ

മന്ത്രി ആൻ്റണി രാജുവിനെതിരെ മുൻമന്ത്രി എ.കെ ബാലൻ . ബ്യൂറോക്രാറ്റുകളുടെ താളത്തിന് അനുസരിച്ച് തുള്ളിയ മന്ത്രി ഒറ്റപ്പെട്ടും.മന്ത്രി കാര്യങ്ങൾ മനസിലാക്കാതെയാണ് കാര്യങ്ങൾ പറയുന്നത്. മാനേജ്മെൻ്റിൻ്റെ തീരുമാനം ഏകപക്ഷീയമാണ്. ഏത് മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം.(ak balan against antony raju)
മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ എടുത്ത തീരുമാനം പോലും നടപ്പാക്കുന്നില്ലെന്നും എകെ ബാലൻ പറഞ്ഞു. ജീവനക്കാരെ CITU വിനും സർക്കാരിനും എതിരാക്കുകയെന്നത് മാനേജ്മെൻ്റിൻ്റെ നിലപാട്. ഗഡുക്കളായി ശമ്പളം കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും എ.കെ ബാലൻ പറഞ്ഞു.
അതേസമയം ഗതാഗത മന്ത്രി ആൻറണി രാജുവിനെതിരെ കടുത്ത പരിഹാസവുമായി സിഐടിയു. വേതാളത്തെ തോളിലിട്ട പോലെ സിഎംഡിയെ ചുമക്കുന്നത് മന്ത്രി നിർത്തണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. കാര്യമറിയാതെയാണ് എ.കെ ബാലൻ ഉൾപ്പടെ വിമർശിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു.
അദ്ദേഹത്തന്റെ സംശയം ദൂരീകരിക്കമെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു. താനിരിക്കുന്ന കസേരയ്ക്ക് എതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിന്റെ നയത്തിന് അനുസരിച്ചല്ല മന്ത്രി ആന്റണി രാജു പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു സാമൂഹ്യമാധ്യമത്തില്‍ ബാലന്റെ വിമര്‍ശനം. യൂണിയനുകൾക്ക് അവരുടേതായ നിലപാടുകൾ സ്വീകരിക്കാം. യൂണിയനുകളുമായി മാനേജ്‌മന്റ് ചർച്ച ചെയ്‌ത് എടുത്ത തീരുമാനമാണ് ശമ്പള വിതരണ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: ak balan against antony raju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here