സ്റ്റെം സെൽ ട്രാൻസ്പ്ലാൻറേഷനുശേഷം എച്ച്ഐവി ഭേദമാകുന്ന അഞ്ചാമത്തെ വ്യക്തിയായി 53-കാരൻ

ജർമ്മനിയിലെ 53 കാരനായ ഒരാൾ എച്ച്‌ഐവി ഭേദമാകുന്ന അഞ്ചാമത്തെ വ്യക്തിയായി മാറിയെന്ന് ഗവേഷകർ പ്രഖ്യാപിച്ചു. രോഗിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഗവേഷകർ അദ്ദേഹത്തിന് “ഡസൽഡോർഫ് രോഗി” എന്ന് പേര് നൽകിയതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. 2019 ൽ നടന്ന ഒരു കോൺഫറൻസിൽ ഗവേഷകർ അദ്ദേഹത്തിന്റെ ചികിത്സ വിജയകരമായി എന്നും പറഞ്ഞെങ്കിലും ആ സമയത്ത് അദ്ദേഹം ഔദ്യോഗികമായി സുഖം പ്രാപിച്ചതായി സ്ഥിരീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല.
ഡസൽഡോർഫ് രോഗിയുടെ ശരീരത്തിൽ ഇപ്പോൾ വൈറസ് ഒന്നും ഇല്ലെന്ന് ഗവേഷകർ തിങ്കളാഴ്ച പ്രഖ്യാപിച്ചു. നാല് വർഷം മുമ്പ് രോഗിയുടെ മരുന്ന് നിർത്തിയതായും എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. “അദ്ദേഹം രോഗത്തിൽ നിന്ന് പൂർണമായും മോചിതനായി” നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച കേസിന്റെ വിശദാംശങ്ങൾ അവതരിപ്പിച്ച ഗവേഷകൻ ഡോ. ബ്യോർൺ-എറിക് ഓലെ ജെൻസൻ പറഞ്ഞു. വാർത്ത പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഗവേഷകൻ കൂട്ടിച്ചേർത്തു.
സ്റ്റെം സെൽ ട്രാൻസ്‌പ്ലാന്റിന് ശേഷമാണ് ഡസൽഡോർഫ് രോഗി സുഖം പ്രാപിച്ചത്. സാധാരണയായി മറ്റ് മാർഗങ്ങളൊന്നുമില്ലാത്ത കാൻസർ രോഗികളിൽ മാത്രമാണ് ഇത് ചെയ്യുന്നത്. ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ ഫലപ്രദമായി മാറ്റിസ്ഥാപിക്കുന്ന ഉയർന്ന അപകടസാധ്യതയുള്ള ഒരു പ്രക്രിയയാണ് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ്. ഒരാളുടെ കാൻസർ ഭേദമാക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം, എന്നാൽ ഈ നടപടിക്രമം ഒരുപിടി കേസുകളിൽ എച്ച്ഐവി ഭേദമാക്കുന്നതിനും കാരണമായിട്ടുണ്ട്.
Story Highlights: 53-year-old man becomes 5th person to be cured of HIV after stem cell transplant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here