Advertisement

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റുകളുടെ കാലാവധി അടുത്ത മാസം അവസാനിക്കും

February 21, 2023
Google News 2 minutes Read
calicut university senate syndicate

കാലിക്കറ്റ് സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റുകളുടെ കാലാവലി അടുത്ത മാസം 6 ന് അവസാനിക്കും. എന്നാൽ പുതിയ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇതുവരെ നടപടികൾ ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നോമിനേറ്റഡ് സിൻഡിക്കേറ്റിനാണ് സാധ്യതയേറെ. ഇതിനായി നിയമസഭയിൽ ബില്ല് അവതരിപ്പിക്കാൻ സർക്കാർ ഗവർണറുടെ അനുമതി തേടി. (calicut university senate syndicate)

Read Also: കാലിക്കറ്റ് സർവകലാശാലാ വി.സിയെ പുറത്താക്കണം; ഹൈക്കോടതിയിൽ ഹർജിയുമായി ഫറൂഖ് കോളജിലെ അസോസിയേറ്റ് പ്രൊഫസർ

മാർച്ച് ആറിന് കാലാവധി കഴിയുന്ന കാലിക്കറ്റ് സെനറ്റ്, സിൻഡിക്കേറ്റുകൾക്ക് പകരം താത്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കുന്നതിന് നിയമസഭയിൽ ബില്ല് അവതരിപ്പിക്കാൻ സർക്കാർ ഗവർണറുടെ അനുമതി തേടി. കാലാവധി അവസാനിക്കുന്നതിന് അഞ്ചു മാസം മുമ്പെങ്കിലും തിരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങിയാലേ, കാലാവധി കഴിയുന്ന മുറയ്ക്ക് പുതിയ സമിതികൾക്ക് നിലവിൽ വരാനാകൂ. നിലവിൽ ഇതുവരെ ഇതു സംബന്ധിച്ച് നടപടികൾ ഒന്നും ആയിട്ടില്ല. സമിതികൾ പുന സംഘടിപ്പിക്കുന്നതിന് ചുമതലപ്പെട്ട വിസി സിപിഐഎമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാത്തതാണെന്നാണ് ആരോപണം.കാലിക്കറ്റ് സർവകലാശാല നിയമ പ്രകാരം സിൻഡിക്കേറ്റ് പിരിച്ചു വിടുകയോ കാലാവധി കഴിയുകയോ ചെയ്താൽ ചാൻസലർക്ക് താൽക്കാലിക സിൻഡിക്കേറ്റിനെ നിയമിക്കാം. ഗവർണറുടെ ഈ അധികാരം കവരുന്നതാണ് പുതിയ ബിൽ. കാലിക്കറ്റിൽ 2018ൽ കാലാവധി കഴിഞ്ഞ സിൻഡിക്കേറ്റിന് പകരം ഓർഡിനൻസിലൂടെ ഒരു വർഷത്തേക്ക് താത്കാലിക സമിതിയെ സർക്കാർ നാമനിർദ്ദേശം ചെയ്തിരുന്നു. മന്ത്രി ആർ. ബിന്ദു ഉൾപ്പെടെയുള്ളവർ അതിൽ അംഗങ്ങളായിരുന്നു.

Story Highlights: calicut university senate syndicate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here