വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെച്ച് ഡൽഹി സർവ്വകലാശാല അധ്യാപികമാർ; ശ്രദ്ധനേടി വിഡിയോ

കലാലയ ജീവിതം ഓരോ വിദ്യാർത്ഥിയ്ക്കും ഏറെ പ്രിയപ്പെട്ടതായിരിക്കും. പഠനം മാത്രമല്ല രസകരവും ഓർമിക്കാൻ ഒരുപിടി നല്ല നിമിഷങ്ങളും ചേർന്നതാണ് കോളേജ്. അതുകൊണ്ട് തന്നെ അല്പം മനസികോല്ലാസമുള്ള കാര്യങ്ങൾക്കായി സമയം ചെലവഴിക്കുന്നതിൽ തെറ്റില്ല. ക്ലാസുകൾ രസകരവും ആസ്വാദ്യകരവുമാക്കാൻ നിരവധി അധ്യാപകർ ശ്രമിക്കാറുണ്ട്. ഡൽഹി സർവ്വകലാശാലയിലെ സമാനമായ ഒരു സംഭവം ശ്രദ്ധനേടുകയാണ്.
ചെറിയ ക്ലാസ്സിലെ കുട്ടികൾക്കൊപ്പം അധ്യാപികമാർ ചുവടുവയ്ക്കുന്നത് പതിവാണെങ്കിലും സർവകലാശാല വിദ്യാർത്ഥികൾക്കൊപ്പം ചുവടുവയ്ക്കുന്നത് അപൂർവ്വമാണ്. ക്യാമ്പസിലെ ഒരു ആഘോഷവേളയിലാണ് ഒട്ടേറെ വിദ്യാർത്ഥികൾക്കൊപ്പം നാല് അധ്യാപികമാർ ചുവടുവെച്ചത്. പത്താൻ എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിനൊപ്പമാണ് അധ്യാപികമാർ ചുവടുവെച്ചത്.
ഒഴിവുസമയത്ത് അധ്യാപിക വിദ്യാർത്ഥിനികൾക്കൊപ്പം ചുവടുവയ്ക്കുകയാണ്. ഡൽഹി സർവകലാശാലയിലെ ജീസസ് ആൻഡ് മേരി കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിലെ പ്രൊഫസർമാരാണ് ഷാരൂഖ് ഖാന്റെ ജനപ്രിയ ഗാനമായ ഝൂമേ ജോ പത്താൻ ഗാനത്തിനൊപ്പം നൃത്തം ചെയ്തത്. മുൻപ് വിദ്യാർത്ഥികൾക്കൊപ്പം ക്ലാസ്റൂമുകളിൽ നൃത്തം ചെയ്യുന്ന ഒരു സ്‌കൂൾ അധ്യാപികയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here