കോഴിക്കോട് നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസ്; രണ്ട് പ്രതികൾ കസ്റ്റഡിയിൽ

കോഴിക്കോട് നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ( kozhikode nursing student gang rape 2 under custody )
ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഫെബ്രുവരി 18ന് രാത്രി ബീച്ചിന് സമീപം പ്രതികളിലൊരാൾ താമസിക്കുന്ന കെട്ടിടത്തിൽ കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിൽ നൽകിയ പരാതി. തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടി അടുത്ത ദിവസം രാവിലെ ബോധം വന്ന ശേഷം സുഹൃത്തിനെ വിളിച്ച് വരുത്തിയാണ് സ്ഥലത്ത് നിന്ന് ലക്ഷപ്പെട്ടത്.
പെൺകുട്ടി പ്രകടിപ്പിച്ച മാനസികാസ്വാസ്ഥ്യം ശ്രദ്ധിച്ച കോളജ് അധികൃതർ പെൺകുട്ടിക്ക് നൽകിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുടുംബത്തെ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
Story Highlights: kozhikode nursing student gang rape 2 under custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here