നിർവാണിന് 11 കോടി സഹായം നൽകി അജ്‍ഞാതൻ; താങ്കൾ ലോകത്തിൻ്റെ ഏത് ഭാഗത്തായാലും പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദി; ഷെയിൻ നിഗം

സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) പിടിപ്പെട്ട ഒന്നര വയസുകാരൻ നിർവാണിന്റെ ചികിത്സക്ക് 11 കോടി രൂപയുടെ സഹായം എത്തിച്ച അജ്ഞാതന് പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദിയെന്ന് നടൻ ഷെയിൻ നിഗം. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും നന്ദി ആ അജ്ഞാതനോടുണ്ട്. (shane nigam thanking unknown person who gave 11 crore aid to nirvan)
ലോകത്തിൻ്റെ ഏത് ഭാഗത്താണ് താങ്കൾ എങ്കിലും താങ്കൾക്കും താങ്കളുടെ മുഴുവൻ കുടുംബത്തിനും വേണ്ടി നിർവാണിൻ്റെ മാതാപിതാക്കൾക്കൊപ്പം ജനലക്ഷങ്ങളുടെ പ്രാർത്ഥനയുണ്ടാകുമെന്നും ഷെയിൻ നിഗം ഫേസ്ബുക്കിൽ കുറിച്ചു.
വലിയൊരു സഹായം ലഭിച്ചതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് നിർവാണിന്റെ കുടുംബം. നിർവാണിന്റെ ചികിത്സക്ക് പതിനേഴര കോടി രൂപയാണ് വേണ്ടത്. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ സഹായം വലുതാണ്.
പതിനേഴര കോടിയിലേക്ക് എത്താൻ ഇനി 80 ലക്ഷം രൂപ കൂടി മതിയാകും. ജീവിതത്തിലെ സമ്പാദ്യങ്ങളെല്ലാം ചേർത്തുവെച്ചാലും ഈ തുകയിലേക്ക് എത്താൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഈ കുടുംബം സുമനസ്സുകളുടെ സഹായത്തിന് അപേക്ഷിച്ചത്.
ആ ശ്രമത്തിനാണ് ഇപ്പോൾ ഫലം ലഭിച്ചിരിക്കുന്നത്. ആരാണ് ഇത്രയും വലിയ തുക അയച്ചതെന്ന് സാരംഗിനും അദിതിക്കും പോലും അറിയില്ല. വിദേശത്ത് നിന്നും ക്രൌഡ് ഫണ്ടിങ് വഴിയാണ് സഹായമെത്തിയത്. തനിക്ക് പേരോ പ്രശസ്തിയോ വേണ്ടെന്നും തന്നെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും പുറത്തു പറയരുതെന്നും നിർദ്ദേശിച്ചാണ് അജ്ഞാതനായ മനുഷ്യ സ്നേഹി നിർവാണിനെ സഹായിക്കാൻ മുന്നോട്ട് വന്നത്.
Story Highlights: shane nigam thanking unknown person who gave 11 crore aid to nirvan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here