Advertisement

അവിശ്വാസികൾക്കെതിരായ പരാമർശം; സുരേഷ് ഗോപിക്കെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണമെന്ന് പൊലീസിൽ പരാതി

February 22, 2023
Google News 2 minutes Read
Complaint to the police to file a case against Suresh Gopi

അവിശ്വാസികൾക്കെതിരായ സുരേഷ് ഗോപിയുടെ പരാമർശത്തിൽ അദ്ദേഹത്തിന് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി പൊലീസിൽ പരാതി നൽകി. അവിശ്വാസികൾക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. ആലപ്പുഴ ചുങ്കം സ്വദേശി സുഭാഷ് എം തീക്കാടനാണ് ആലുവ പൊലീസിൽ പരാതി നൽകിയത്.

വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തിയതിനു കേസെടുക്കണമെന്നാണ് പരാതി. ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങിൽ ആയിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ‘അവിശ്വാസികൾക്കെതിരെ വിശ്വാസികളെ പ്രകോപിപ്പിച്ച് ശത്രുത ഉണ്ടാക്കി’ എന്ന് ആലപ്പുഴ സ്വദേശി പരാതിയിൽ വ്യക്തമാക്കുന്നു. തന്റെ പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ചു എന്ന് കാണിച്ചു സുരേഷ് ഗോപിയും രംഗത്ത് എത്തിയിരുന്നു.

അവിശ്വാസികളുടെ സർവനാശത്തിനായി താൻ ശ്രീകോവിലിന് മുന്നിൽ ചെന്ന് പ്രാർത്ഥിക്കുമെന്നും അവരോട് തനിക്ക് യാതൊരു സ്‌നേഹവുമില്ല എന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കവെയായിരുന്നു പ്രതികരണം. താൻ നടത്തിയ ഒരു പ്രസംഗത്തിലെ ചില കാര്യങ്ങൾ വിഡിയോയായി പ്രചരിക്കുന്നുണ്ട്. തന്റെ പേരിൽ പ്രചരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്താണ് ഇപ്പോൾ തെറ്റിദ്ധരിപ്പിക്കുന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.

Read Also: ‘എന്റെ ആശയങ്ങളില്‍ വിഷം നിറയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു’; അവിശ്വാസികള്‍ക്കെതിരായ പ്രസ്താവനയെ ന്യായീകരിച്ച് സുരേഷ് ഗോപി

‘അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ ചിന്തയോട് എനിക്കനാദരവില്ല. ഒരിക്കലുമങ്ങനെ ചെയ്യുകയുമില്ല. ഞാൻ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല, എന്റെ ആശയങ്ങളിൽ വിഷം നിറയ്ക്കാനാണ് ശ്രമം നടക്കുന്നത്. എന്റെ മതത്തിന്റെ ഭരണഘടനാപരമായി അംഗീകരിച്ചിട്ടുള്ള ചടങ്ങുകളെയും ആചാരങ്ങളെയും കളങ്കപ്പെടുത്തുകയും അതിനെതിരെ തടസം നിൽക്കുകയും ചെയ്യുന്നവർക്കെതിരെയാണ് ഞാൻ സംസാരിച്ചത്.

രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അവരുടെ ശാപമോക്ഷത്തിനായി ഞാൻ പ്രാർത്ഥിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാക്കിയവരെയും എന്റെ മതപരമായ അവകാശങ്ങൾക്കെതിരായി വരുന്ന രാഷ്ട്രീയ ശക്തികളെയും കുറിച്ചായിരുന്നു എന്റെ വാക്കുകൾ. അത് മാത്രമായിരുന്നു എന്റെ ഉദ്ദേശവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങൾക്കായി, തന്റെ രാഷ്ട്രീയം പ്രദർശിപ്പിക്കാൻ ആരെയും അനുവദിക്കരുത്. അതിനെ പൂർണ്ണമായും ഞാനെതിർക്കുന്നു. എന്റെ ഉദ്ദേശം ആരും വഴിതിരിച്ചുവിടേണ്ടതില്ല. ഇത് പറയുമ്പോൾ പോലും എനിക്ക് രാഷ്ട്രീയമില്ല’. സുരേഷ് ഗോപി പറഞ്ഞു.

Story Highlights: Complaint to the police to file a case against Suresh Gopi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here