Advertisement

പതിനേഴുകാരിയെ പീഡിപ്പിച്ച സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

February 22, 2023
Google News 3 minutes Read
CPIM branch secretary arrested for molesting 17 year old girl

പോക്സോ കേസിൽ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. സി പി ഐ എം കണിയാപുരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്. പതിനേഴുകാരിയെ മാസങ്ങളായി ഇയാൾ പീഡിപ്പിച്ചു വരുകയായിരുന്നു. പെൺകുട്ടി അധ്യാപകരോടാണ് പീഡന വിവരം പറഞ്ഞത്.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ( CPIM branch secretary arrested for molesting 17 year old girl ).

തൃശൂർ കോലഴിയിൽ പോക്സോ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവും ഇന്ന് അറസ്റ്റിലായിരുന്നു. കോലഴി മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പിജി ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. 13 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച‌ കേസിലാണ് കോൺഗ്രസ് പ്രാദേശിക നേതാവിനെ പൊലീസ് പിടികൂടിയത്. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണ് അറസ്റ്റിലായ പിജി ഉണ്ണികൃഷ്ണൻ.

Read Also: പോക്സോ പീഡന കേസ്: തിരുവനന്തപുരത്ത് ട്രാൻസ് വുമണിന് ഏഴ് വർഷം കഠിന തടവും, പിഴയും

കഴിഞ്ഞ മാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം. ഞായറാഴ്ച അവധി ദിനമായതിനാൽ സൈക്കിളിൽ കുറ്റൂർ പാടത്തിലൂടെയുള്ള റോഡിൽ യാത്ര ചെയ്ത പതിമൂന്നുകാരനെയാണ് പീഡിപ്പിച്ചത്. വയലിലെ പാലത്തിൽ വിശ്രമിക്കുകയായിരുന്നു കുട്ടി. ഇതുവഴിയെത്തിയ ഉണ്ണികൃഷ്ണൻ കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്കൂളിൽ കൌൺസിലിംഗിനിടെയാണ് കുട്ടി ഇക്കാര്യം പറഞ്ഞത്.

സംഭവമറിഞ്ഞ വീട്ടുകാരും സ്കൂൾ അധികൃതരും വിയ്യൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉണ്ണികൃഷ്ണൻറെ അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നേരത്തെ കോലഴി പഞ്ചായത്ത് പ്രസിഡൻറായിരുന്നു ഉണ്ണികൃഷ്ണൻ. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.

Story Highlights: CPIM branch secretary arrested for molesting 17 year old girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here