Advertisement

വിഖ്യാത നർത്തകി കനക് റെലെ അന്തരിച്ചു

February 22, 2023
Google News 2 minutes Read
kanak rele passes away

വിഖ്യാത നർത്തകി കനക് റെലെ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിൽ കഴിയവേയാണ് അന്ത്യം.വിട പറഞ്ഞത് കഥകളിയെയും മോഹനിയാട്ടത്തെയും ആഗോളപ്രശസ്തിയിൽ എത്തിച്ച നർത്തകി. ( kanak rele passes away )

85ആം വയസ്സിലാണ് കനക് റെലെ അരങ്ങൊഴിയുന്നത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ മരണത്തിന് കീഴടങ്ങി.1937-ൽ ഗുജറാത്തിൽ ജനിച്ച കനക് റെലെ കൊൽക്കത്തയിലാണ് ബാല്യകാലം ചെലവഴിച്ചത്.

കുട്ടിക്കാലത്ത് നൃത്തരംഗത്ത് ആകൃഷ്ടയായ കനക് റെലെ ഏഴാം വയസ്സിൽ ഗുരു കരുണാകരപ്പണിക്കരുടെ കീഴിൽ കഥകളി അഭ്യസിച്ചു. കലാമണ്ഡലം രാജലക്ഷ്മിയുടെ കീഴിലായിരുന്നു മോഹിനിയാട്ട പരിശീലനം. കഥകളിയും മോഹിനിയാട്ടവും കനക് റെലെ.യുടെ ഭാവി നിർണയിക്കുന്നതിൽ സ്വാധീനിച്ചു.

മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിന്റെ സ്ഥാപക പ്രിൻസിപ്പലുമായിരുന്നു കനക് റെലെ. എട്ട് പതിറ്റാണ്ടോളം നീണ്ട നൃത്ത ജീവിതത്തിനിടയിൽ പത്മഭൂഷൺ, പത്മശ്രീ, കലാരത്ന, സംഗീത നാടക അക്കാദമി അവാർഡ്, ഗുജറാത്ത് സർക്കാരിന്റെ ഗൗരവ് പുരസ്‌കാര് എന്നിവ തേടിയെത്തി.

Story Highlights: kanak rele passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here