‘30000 രൂപയുടെ റം തീര്‍ത്ത ശേഷം ഞങ്ങള്‍ എന്റെ കൈയിലെ ഓള്‍ഡ് മങ്കും കുടിച്ചു’; രണ്‍ബീറിനൊപ്പമുള്ള അനുഭവം പറഞ്ഞ് സൗരഭ് ശുക്ല

ഒരു സിനിമാ സെറ്റില്‍ വച്ച് ബോളിവുഡ് സൂപ്പര്‍ താരം രണ്‍ബീര്‍ കപൂര്‍ തനിക്ക് 30000 രൂപ വിലയുള്ള മദ്യം വാഗ്ദാനം ചെയ്ത അനുഭവം പങ്കുവച്ച് നടന്‍ സൗരഭ് ശുക്ല. താരവുമായി ഒരേ കുപ്പിയില്‍ നിന്ന് റം കുടിച്ചതിനെക്കുറിച്ചുള്ള സൗരഭ് ശുക്ലയുടെ അനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ബോട്ടിലിന് 30000 രൂപയുള്ള റം തങ്ങള്‍ ഇരുവരും കുടിച്ച് തീര്‍ത്തെന്നും പിന്നീട് തന്റെ കൈയിലുണ്ടായിരുന്ന ഓള്‍ഡ് മങ്ക് വാങ്ങി രണ്‍ബീര്‍ കുടിച്ചെന്നും സൗരഭ് പറഞ്ഞു. അണ്‍ഫില്‍ട്ടേര്‍ഡ് ബൈ സംദിഷ് എന്ന യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സൗരഭ് ശുക്ല ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. (Ranbir Kapoor made him drink expensive ₹30000 rum, recalls Saurabh Shukla)
ജഗ്ഗാ ജാസൂസ്, ഷംസേര ഉള്‍പ്പെടെയുള്ള സിനിമകളില്‍ രണ്‍ബീറിനൊപ്പം അഭിനയിച്ചിട്ടുള്ള മുതിര്‍ന്ന നടനാണ് സൗരഭ് ശുക്ല. ബ്രഹ്‌മാസ്ത്രയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ നാഗാര്‍ജുനയാണ് വിലകൂടിയ റം ബോട്ടില്‍ രണ്‍ബീറിന് നല്‍കിയതെന്നും അഭിമുഖത്തില്‍ സൗരഭ് പറഞ്ഞു. തനിക്ക് റമ്മാണ് കൂടുതല്‍ ഇഷ്ടമെന്ന് രണ്‍ബീറിനോട് പറഞ്ഞെന്നും അപ്പോള്‍ വിലകൂടിയ റം പങ്കിടാനായി രണ്‍ബീര്‍ കുപ്പിയുമായി എത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് താരതമ്യേനെ വിലക്കുറവുള്ള ഓള്‍ഡ് മങ്കാണ് ഇഷ്ടമെന്നും അഭിമുഖത്തില്‍ സൗരഭ് ശുക്ല പറഞ്ഞു. രണ്‍ബീര്‍ വില കൂടിയ മദ്യക്കുപ്പി തനിക്ക് നീട്ടുമ്പോള്‍ അത് ഏകദേശം കാലിയായിരുന്നു. അത് തങ്ങളിരുവരും കുടിച്ച് തീര്‍ത്തു. ശേഷം തന്റെ കൈയിലുള്ള ഓള്‍ഡ് മങ്ക് താരത്തിനൊപ്പം പങ്കുവയ്ക്കുകയായിരുന്നെന്നും സൗരഭ് ശുക്ല വിശദീകരിച്ചു.
Story Highlights: Ranbir Kapoor made him drink expensive ₹30000 rum, recalls Saurabh Shukla