Advertisement

കുടുംബത്തിലെ ഒരാൾ, സുബിയെ സ്കൂൾകാലം മുതൽ അറിയാം; ദേവി ചന്ദന

February 22, 2023
Google News 1 minute Read

ചലച്ചിത്ര- ടെലിവിഷൻ താരം സുബി സുരേഷിൻ്റെ ഓർമയിൽ നടി ദേവി ചന്ദന. സുബി എപ്പോഴും ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. സുബിയെ സ്കൂൾകാലം മുതൽ അറിയാം. മറക്കുന്ന ഒരാളെയെ ഓർക്കേണ്ട ആവശ്യം ഉളളൂ, തങ്ങളുടെ കുടുംബത്തിലെ ഒരാളാണ് സുബി. ഒരുപാട് യാത്രകളും പരിപാടികളും ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. പരിപാടികളുടെ ഡേറ്റുകളിൽ ബുദ്ധിമുട്ടുണ്ടാകുമ്പോൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പങ്കുവയ്ക്കുമായിരുന്നുവെന്ന് ദേവി ചന്ദന ട്വന്റി ഫോറിനോട് പറഞ്ഞു.

ഇതിനിടെ സുബി സുരേഷിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടി ബീന ആന്റണിയും രംഗത്തുവന്നു. സുബി ഒരിക്കലും അവളുടെ പ്രശ്‌നങ്ങൾ മുഖത്ത് കാണിക്കാത്ത വ്യക്തിയായിരുന്നുവെന്നും, എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന വ്യക്തിത്വമായിരുന്നുവെന്നും ബീന ആന്റണി പറഞ്ഞു.

Read Also: സുബി സുരേഷിൻറെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിചനം രേഖപ്പെടുത്തി

കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു. കഴിഞ്ഞ മാസം 9ന് സുബി സുരേഷ് ഫ്‌ലവേഴ്‌സ് ഒരു കോടി പരിപാടിയിൽ പങ്കെടുത്തിരുന്നു.

Story Highlights: Subi Suresh About Devi Chandana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here