Advertisement

പ്രിയ കലാകാരിക്ക് വിട; സുബി സുരേഷിന് വിട ചൊല്ലി നാട്…

February 23, 2023
Google News 2 minutes Read

പ്രിയപ്പെട്ട കലാകാരിക്ക് വിട ചൊല്ലി നാട്. സുബി സുരേഷിനെ അവസാനമായി ‌കാണാൻ ഒട്ടേറെ പേരാണ് പുത്തൻപള്ളി പാരിഷ് ഹാളിൽ എത്തിചേരുന്നത്. സിനിമാ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരമർപ്പിക്കാനായി എത്തിച്ചേർന്നു. സംസ്കാര ചടങ്ങുകൾ ചേരാനല്ലൂർ ശ്മശാനത്തിൽ നടന്നു.(actress subi suresh death funeral)

പ്രിയ കലാകാരിയെ അനുശോചിക്കുന്നതിന് വേണ്ടി കലാകാരമാരുടെ അനുശോചന പരിപാടിയും സംസ്കാര ചടങ്ങുകൾക്ക് ശേഷം നടക്കും. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിന് ആൾക്കാരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്. ടെലിവിഷൻ സീരിയൽ രംഗത്തെ നിരവധിപ്പേർ സുബിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി.

Read Also: മുഖ്യമന്ത്രി പരിഹാസ പാത്രമാകുന്നു; ഭീരുവായി 100 കണക്കിന് പൊലീസിന്റെ പിറകിൽ ഒളിക്കുന്നുവെന്ന് വി.ഡി സതീശൻ

കൊച്ചിൻ കലാഭവനിലൂടെ മിമിക്രിയിൽ തിളങ്ങിയ സുബി, ‘സിനിമാല’ എന്ന ഹാസ്യ ടെലിവിഷനിൽ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. ടിവി അവതാരകയെന്ന നിലയിൽ വൻ ജനപ്രീതി നേടി. കനകസിംഹാസനം, പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ് തുടങ്ങി ഇരുപതിലേറെ സിനിമകളിലും വിവിധ സീരിയലുകളിലും അഭിനയിച്ചു.

തൃപ്പൂണിത്തുറ സ്വദേശിയായ സുബി വരാപ്പുഴ തിരുമുപ്പത്താണു താമസം. പരേതനായ സുരേഷിന്റെയും അംബികയുടെയും മകളാണ്. അവിവാഹിതയാണ്. കരൾ രോഗത്തെത്തുടർന്ന് ആശുപത്രിയിലായിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.

Story Highlights: actress subi suresh death funeral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here