Advertisement

സിനിമ തിയേറ്ററിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിലുള്ള ശത്രുതയിൽ വീട്ടിൽ കയറി ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

February 23, 2023
Google News 2 minutes Read
Drunk and riotous in movie theater two arrested kollam

സിനിമ തിയേറ്ററിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിലുള്ള ശത്രുതയിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. കല്ലുവാതുക്കൽ, അഖിൽ നിവാസിൽ അഭിലാഷ്(22), കല്ലുവാതുക്കൽ കിഴക്കതിൽ വീട്ടിൽ ഷിജിത്ത് (24) എന്നിവരാണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്.

Read Also: സോഷ്യൽ മീഡിയയിലൂടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂർ​ത്തി​യാ​കാ​ത്ത പെൺ​കു​ട്ടിയുടെ ന​ഗ്‌​ന​ദൃ​ശ്യ​ങ്ങൾ കൈ​ക്ക​ലാ​ക്കി​യ യുവാവ് പിടിയിൽ

നാലംഗ സംഘം കഴിഞ്ഞ ദിവസം കുളമടയിലുള്ള സിനിമാ തീയേറ്ററിൽ മദ്യലഹരിയിൽ ബഹളം ഉണ്ടാക്കിയത് ഇവിടുത്തെ ജീവനക്കാരനായ പാരിപ്പള്ളി സ്വദേശി ശ്രീജു തടയാൻ ശ്രമിച്ചിരുന്നു. തുടർന്ന് തീയേറ്റർ ജീവനക്കാരും പ്രതികളും തമ്മിൽ വാക്കുതർക്കവും സംഘർഷവും ഉണ്ടായി. ഇതിന്റെ തുടർച്ചയെന്നോണം പ്രതികൾ സംഘമായി ശ്രീജുവിന്റെ വീട് കയറി ആക്രമിക്കുകയായിരുന്നു.

വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ കൊല്ലുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടാണ് ആക്രമണം അഴിച്ചുവിട്ടത്. കമ്പിവടികൊണ്ട് ശ്രീജുവിനെ ആക്രമിക്കുകയും മുഖത്തും ശരീരത്തിലും മർദ്ദിച്ചും ചവിട്ടിയും പരിക്കേൽപ്പിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച ശ്രീജുവിന്റെ മാതാവിനേയും, സഹോദരിയേയും അക്രമി സംഘം ക്രൂരമായി ദോഹോപദ്രവം ഏൽപ്പിച്ചു. മറ്റ് രണ്ട് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാണെന്ന് പൊലീസ് അറിയിച്ചു.

Story Highlights: Drunk and riotous in movie theater two arrested kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here