Advertisement

‘അപകടം ഒഴിവാക്കാൻ സെക്കൻഡുകൾക്കുള്ളിൽ വെട്ടിച്ചതോടെ നിയന്ത്രണം നഷ്ടമായി വണ്ടി മറിഞ്ഞു’; അത്ഭുതകരമായ രക്ഷപ്പെടലിനെ കുറിച്ച് യുവാവ്

February 23, 2023
Google News 2 minutes Read
fasal about balussery accident

കോഴിക്കോട് ബാലുശേരി കരുമലയിൽ കാറപകടത്തിൽ പിഞ്ചു കുഞ്ഞടക്കം 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ട വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഈ കാർ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അപകടത്തിൽ കൈയ്ക്ക് പരിക്കേറ്റ പൂനൂർ സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ( fasal about balussery accident )

‘ ഞാനാണ് വാഹനം ഓടിച്ചിരുന്നത്. മുൻപിലെ സീറ്റിൽ ഭാര്യയും ഒരു വയസുള്ള മകനുമുണ്ടായിരുന്നു. പിന്നിൽ സഹോദരിയുണ്ടായിരുന്നു. രാത്രി 10 മണിക്ക് വീട്ടിൽ നിന്ന് ബാലുശേരിയിലേക്ക് പോവുകയായിരുന്നു. യാത്രയ്ക്കിടെ മുൻപിൽ മറ്റൊരു വാഹനമുണ്ടായിരുന്നു. ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഈ വാഹനം സൈഡ് നൽകുന്നുണ്ടായിരുന്നില്ല. പിന്നീട് നല്ലൊരു ഗ്യാപ് കിട്ടി, വളവല്ലാത്ത നേരെയുള്ള റോട്ടിലെത്തിയപ്പോൾ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന വാഹനവുമായി പാരലലായി വന്നപ്പോഴക്കും മറ്റേ വാഹനം വലത്തേക്ക് വെട്ടിച്ചു. ആ വണ്ടി തട്ടാതിരിക്കാൻ ഞാനും വലത്തേക്ക് വെട്ടിച്ചു. അപ്പോഴാണ് വലത് ഭാഗത്ത് മറ്റൊരു ബൈക്ക് നിർത്തിയിട്ടിരിക്കുന്നത് കണ്ടത്. ആ വ്യക്തിയെ ഇടിക്കാതിരിക്കാൻ വണ്ടി വീണ്ടും ഇടത്തേക്ക് വെട്ടിച്ചു. സെക്കൻഡുകൾക്കുള്ളിൽ ഇരുഭാഗത്തേക്കും വെട്ടിച്ച് വണ്ടിയുടെ നിയന്ത്രണം വിട്ട് ഒരു മതിലിലിടിച്ച് മറിഞ്ഞത്. വണ്ടി തലകീഴായി മറിഞ്ഞ് കറങ്ങി നിന്ന ശേഷം ഞാൻ സീറ്റ് ബെൽറ്റ് അഴിച്ച് ഭാര്യയുടെ കൈയിൽ നിന്ന് മകനെ വാങ്ങി ഭാര്യയുടെ സീറ്റ് ബെൽറ്റ് കൂടി അഴിച്ച ശേഷം പിന്നിലെ വിൻഡോ വഴി പുറത്തേക്ക് കടന്നു’- വണ്ടിയോടിച്ച ഫസൽ പറയുന്നു.

Read Also: ‘ഒരു സീരിയസ് ലിവർ പേഷ്യന്റായാണ് സുബി ആശുപത്രിയിലെത്തിയത്’; ചികിത്സിച്ച ഡോക്ടർ ട്വന്റിഫോറിനോട്

പിന്നിലിരുന്ന സഹോദരി പുറത്തേക്ക് തെറിച്ച് വാഹനത്തിൽ നിന്ന് പിടിവിടാതെ തൂങ്ങി കിടന്നതുകൊണ്ട് വൻ അപകടമാണ് ഒഴിവായത്. ഇടത് കൈയിൽ ചെറിയ ഒടിവ് മാത്രമാണ് ഉണ്ടായത്. ഫസലിനോ ഭാര്യയ്‌ക്കോ മകനോ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.

Story Highlights: fasal about balussery accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here