ബില്ലുകളില്‍ വിശദീകരണം നല്‍കാന്‍ മന്ത്രിമാര്‍ രാജ്ഭവനില്‍; ഗവര്‍ണര്‍ക്കൊപ്പം അത്താഴവിരുന്നും

ബില്ലുകളില്‍ വിശദീകരണം നല്‍കാന്‍ മന്ത്രിമാര്‍ രാജ്ഭവനിലെത്തി. മന്ത്രിമാരായ പി.രാജീവ്, വി.എന്‍ വാസവന്‍, വി. അബ്ദുറഹ്മാന്‍, ജെ.ചിഞ്ചുറാണി, ആര്‍.ബിന്ദു എന്നിവരാണ് ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തിയത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ സംബന്ധിച്ച് ഗവര്‍ണറോട് മന്ത്രിമാര്‍ വിശദീകരിക്കും. ഗവര്‍ണറുടെ അത്താഴ വിരുന്നിലും മന്ത്രിമാര്‍ പങ്കാളികളാകും.: Ministers at Raj Bhavan to give explanations on bills passed by niyamasabha
മന്ത്രിമാര്‍ നേരിട്ടെത്തുന്നതില്‍ പ്രതികരിച്ച ഗവര്‍ണര്‍, മന്ത്രിമാരുടെ വിശദീകരണം അനുസരിച്ചു മാത്രമെ ബില്ലുകളില്‍ തീരുമാനം എടുക്കൂവെന്ന് വ്യക്തമാക്കിയിരുന്നു.
ഭരണപരമായ കാര്യങ്ങള്‍ വിശദീകരിക്കുക മുഖ്യമന്ത്രിയുടെ ഭരണഘടന ബാധ്യതയാണ്. എന്നാല്‍ ഇതുവരെ മുഖ്യമന്ത്രി അത്തരം വിശദീകരണം നല്‍കിയിട്ടില്ല. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലര്‍ത്താനാണ്. അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ താന്‍ സദാ ജാഗരൂകനാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
Read Also: സർവകലാശാല ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍; മറ്റു ബില്ലുകള്‍ക്ക് അംഗീകാരം
ബില്ലുകളിലെ വിശദീകരണത്തിനായി മന്ത്രിമാരെ അയക്കുകയല്ല വേണ്ടതെന്നും ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചു. നയമസഭ ബില്‍ പാസാക്കിയിട്ട് രണ്ടു മാസം കഴിഞ്ഞു. ഇതുവരെയും ബില്ലുകളില്‍ വിശദീകരണം നല്‍കിയിട്ടില്ല. മന്ത്രിമാര്‍ ഇപ്പോഴെത്തുന്നത് നല്ല കാര്യമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
Story Highlights: Ministers at Raj Bhavan to give explanations on bills passed by niyamasabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here