ഹൈഡ്രജൻ പവർ ബസ് അവതരിപ്പിച്ച് ഒലെക്ട്ര; ഒരു വർഷത്തിനുള്ളിൽ വിപണിയിലേക്ക്

റിലയൻസിന്റെ സാങ്കേതിക വിദ്യയുമായി ചേർന്ന് ഹൈഡ്രജൻ പവർ ബസ് പുറത്തിറക്കി ഒലെക്ട്ര ഗ്രീൻടെക്. മേഘാ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്റെ (എംഇഐഎൽ) അനുബന്ധ സ്ഥാപനമാണ് ഒലെക്ട്ര ഗ്രീൻടെക് ലിമിറ്റഡ് (ഒജിഎൽ). ഹൈഡ്രജൻ പവർ ബസ് പുറത്തിറക്കുന്നതിലൂടെ ഇന്ത്യൻ വിപണിയിൽ പുതുഗതാഗത സംവിധാനം വാഗ്ദാനം ചെയ്യാൻ ഒരുങ്ങുന്നതായി ഒലെക്ട്ര പ്രസ്താവനയിൽ അറിയിച്ചു.(Olectra presents Hydrogen Powered Bus india)
വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണവും പ്രകൃതി വിഭവ ശോഷണവുമാണ് ഹൈഡ്രജൻ ബസുകൾ വികസിപ്പിക്കുന്ന പദ്ധതിയിലേക്ക് എത്തിച്ചേർന്നത്. ഹൈഡ്രജൻ ബസുകളിലൂടെ രാജ്യത്തിന്റെ പരിസ്ഥിതി സുസ്ഥിര ഊർജ സുരക്ഷയ്ക്ക് സംഭാവന നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 12 മീറ്ററിൽ ലോ ഫ്ലോർ ആയി സജ്ജീകരിച്ചിരിക്കുന്ന ബസിൽ ഡ്രൈവർ സീറ്റുകൂടാതെ32 മുതൽ 49 വരെ സീറ്റുകളുണ്ടാകും. ഒരു തവണ ഹൈഡ്രജൻ നിറച്ചാൽ 400 കിലോമീറ്റർ വരെ ഓടാൻ കഴിയും.
ഒരു വർഷത്തിനുള്ളിൽ ഹൈഡ്രജൻ പവർ ബസുകൾ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാനാണ് ഒലെക്ട്ര ലക്ഷ്യമിടുന്നത്. 2000ലാണ് ഒലെക്ട്ര ഗ്രീൻടെക് ലിമിറ്റഡ് സ്ഥാപിതമാകുന്നത്.
Read Also: ടെക്സ്റ്റിന് മറുപടി നൽകാൻ മടിയാണോ? വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾക്ക് മറുപടി നൽകാനും ഇനി ചാറ്റ്ജിപിടി
അതേസമയം, ഇന്ത്യയിലെ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പുറത്തിറങ്ങിയത്. പൂനെയിലെ KPIT-CSIR ആയിരുന്നു ഇതിന്റെ നിർമാണം.
Story Highlights: Olectra presents Hydrogen Powered Bus india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here