Advertisement

അംബാനിയുടെ പുതിയ നീക്കം, റിലയൻസ് റീടെയ്ൽ വഴി സേവനം വീട്ടുപടിക്കൽ; എതിരാളികൾക്ക് വെല്ലുവിളി

October 9, 2024
Google News 2 minutes Read
supreme court raise questions petition to withdraw mukesh ambani's security

മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയ്ൽ ക്വിക്ക് കൊമേഴ്സ് മേഖലയില്‍ സജീവമാകുന്നു. നവി മുംബൈയിലെയും ബെംഗളൂരുവിലെയും തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ കമ്പനി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ജിയോ മാര്‍ട്ട് വഴി അതിവേഗ. രാജ്യത്തെ 3000 റിലയൻസ് റീടെയ്ൽ സ്റ്റോറുകൾ വഴി സാധനങ്ങൾ വീടുകളിൽ എത്തിക്കാനാണ് പദ്ധതി. തുണിത്തരങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവ വീടുകളിൽ നേരിട്ടെത്തിക്കും.

ഈ സാമ്പത്തിക പാദത്തിൽ തന്നെ രാജ്യത്തെമ്പാടും ഇത്തരം കേന്ദ്രങ്ങൾ വ്യാപകമാക്കും. ഓര്‍ഡറുകൾ 15 മിനിറ്റിനുള്ളില്‍ ഉപഭോക്താവിന് ലഭ്യമാക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കാണ് കമ്പനി ഉറ്റുനോക്കുന്നത്. മറ്റ് ക്വിക് കൊമേഴ്സ് സ്ഥാപനങ്ങൾ ഇതര സ്റ്റോറുകളെയും വെയർഹൗസുകളെയും ആശ്രയിക്കുമ്പോൾ സ്വന്തം റീടെയ്ൽ ശൃംഖലയുണ്ടെന്നത് റിലയൻസിന് നേട്ടമാണ്. തുടക്കത്തിൽ ഡെലിവറി ഫീസും പ്ലാറ്റ്ഫോം ഫീസും ഈടാക്കാതെ ഉപഭോക്താക്കളെ ആകർഷിക്കും.

ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ്ബാസ്ക്കറ്റ് തുടങ്ങിയ കമ്പനികൾക്ക് റിലയൻസിൻ്റെ ഈ നീക്കം വൻ തിരിച്ചടിയാണ്. ജിയോ മാര്‍ട്ട് സേവനങ്ങള്‍ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ലഭ്യമാക്കുക വഴി രാജ്യത്തെ റീടെയ്ൽ വ്യാപാര മേഖലയിൽ സ്വാധീനം ശക്തമാക്കാനും റിലയൻസിന് സാധിക്കും. മറ്റ് കമ്പനികൾക്ക് ഇതുവരെ എത്തിച്ചേരാൻ സാധിക്കാത്ത ഇന്ത്യയിലെ ചെറുനഗരങ്ങളിലേക്ക് അടക്കം റിലയൻസ് എത്തും. ഇതിനായി രാജ്യത്തെ 1,150 നഗരങ്ങളെ റിലയൻസ് തെരഞ്ഞെടുത്തിട്ടുണ്ട്.

Story Highlights : Mukesh Ambani’s Reliance Retail quietly tests the waters in the quick commerce race

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here