Advertisement

മുഖ്യമന്ത്രിക്ക് കൊല്ലത്ത് ആറിടത്ത് കരിങ്കൊടി; 33 പേർ കരുതൽ തടങ്കലിൽ

February 24, 2023
Google News 2 minutes Read
black flag waived against pinarayi vijayan 6 times

മുഖ്യമന്ത്രിക്ക് കൊല്ലത്ത് ആറിടത്ത് കരിങ്കൊടി. യൂത്ത് കോൺഗ്രസ്, യുവമോർച്ച, ആർ. വൈ.എഫ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ( black flag waived against pinarayi vijayan 6 times )

കൊട്ടിയത്തും , പാരിപ്പളളിയിലും, മാടൻനടയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചു. ആർവൈഎഫ് പ്രവർത്തകർ മാടൻനടയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. യുവമോർച്ച പ്രവർത്തകർ പാരിപ്പള്ളിയിലും , എസ്എൻ കോളജ് ജംഗഷനിലും കരിങ്കൊടി കാണിച്ചു.

കൊല്ലത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലത്ത് പ്രതിപക്ഷ യുവജന സംഘടനകളിലെ 33 പേർ കരുതൽ തടങ്കലിലാണ്. യൂത്ത് കോൺഗ്രസ്, യുവമോർച്ച, ആർ വൈ എഫ് പ്രവർത്തകരാണ് കസ്റ്റഡിയിൽ ഉള്ളത്. മുഖ്യമന്ത്രി പങ്കെടുത്ത രണ്ട് പരിപാടികളിലും കനത്ത സുരക്ഷയാണ് ഉള്ളത്.

Read Also: കരിങ്കൊടി കാണിച്ചാൽ എന്താണ് ശിക്ഷ ? [24 Explainer ]

സംസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിലവിൽ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി അതത് ജില്ലകളിൽപ്പെട്ട പ്രതിപക്ഷ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കുന്നുണ്ട്.

Story Highlights: black flag waived against pinarayi vijayan 6 times

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here