Advertisement

ട്രെയിൻ കിട്ടാൻ ബോംബ് ഭീഷണി; യാത്രക്കാരൻ ഷൊർണൂരിൽ പിടിയിൽ

February 24, 2023
1 minute Read

സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ അറസ്റ്റിൽ. പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തറാണ് അറസ്റ്റിലായത്. രാജധാനി എക്സ്പ്രസ്സിൽ കയറാനാണ് യാത്രക്കാരൻ ബോംബ് ഭീഷണി മുഴക്കിയത്. എറണാകുളത്ത് നിന്നും ട്രെയിൻ പുറപ്പെട്ടപ്പോഴാണ് സംഭവം. ട്രെയിനിൽ കയറാൻ കഴിയാതെ വന്ന യാത്രക്കാരൻ ഭീഷണി മുഴക്കുകയായിരുന്നു.

ഭീഷണിയെ തുടർന്ന് ഷൊർണൂരിൽ ട്രെയിൻ നിർത്തിയിട്ടു. ഭീഷണി മുഴക്കിയ യാത്രക്കാരൻ ഷൊർണൂരിലേക്ക് പുറപ്പെട്ടു. ഷൊർണൂരിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ യാത്രക്കാരൻ ട്രെയിനിൽ കയറുകയായിരുന്നു.

Story Highlights: Bomb threat on Rajdhani express train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top