Advertisement

നായകനാക്കാമെന്ന് വാഗ്ദാനം നൽകി അശ്ലീല സീരിസിൽ അഭിനയിപ്പിച്ചു; സംവിധായിക ലക്ഷ്മി അറസ്റ്റിൽ

February 24, 2023
Google News 2 minutes Read
director lakshmi deeptha under arrest

നായകനാക്കാമെന്ന് വാഗ്ദാനം നൽകി അശ്ലീല സീരിസിൽ അഭിനയിപ്പിച്ചെന്ന കേസിൽ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ. അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ലക്ഷ്മിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ( director lakshmi deeptha under arrest )

കോവളം സ്വദേശിയായ യുവാവിനെ കബളിപ്പിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ ഒക്ടോബറിലാണ് വേങ്ങാനൂർ സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്ത് വരുന്നത്. സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം കരാറിൽ ഒപ്പുവയ്പ്പിക്കുകയായിരുന്നു. പിന്നീട് അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബാക്കി ഭാഗങ്ങളിൽ കൂടി അഭിനയിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

അരുവിക്കരയിലെ ആളൊഴിഞ്ഞ ഫ്‌ളാറ്റിൽ വച്ചായിരുന്നു സീരീസിന്റെ ചിത്രീകരണം. അശ്ലീല ചിത്രത്തിൽ അഭിനയിക്കില്ലെന്ന് പറഞ്ഞതോടെ കരാറിനെ കുറിച്ച് പറഞ്ഞ് പേടിപ്പിക്കുകയും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംവിധായിക ലക്ഷ്മി ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് യുവാവിന്റെ പരാതി.

Story Highlights: director lakshmi deeptha under arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here