നാസ സ്ഥിരീകരിച്ചു; ടെക്‌സാസില്‍ പതിച്ചത് അര ടണ്‍ ഭാരമുള്ള ഉല്‍ക്കാശില തന്നെ; ഭൂമിയിലെത്തിയ ഉല്‍ക്ക കഷ്ണങ്ങളായി ചിതറി

ബുധനാഴ്ച തെക്കന്‍ ടെക്‌സാസിലെ 911 ഓപ്പറേറ്റര്‍മാര്‍ക്ക് എടുക്കേണ്ടി വന്നത് ആശങ്കയോടെ വിൡക്കപ്പെടുന്ന എണ്ണമില്ലാത്ത അത്രയും ഫോണ്‍കോളുകളാണ്. ആകാശത്തിലൂടെ എന്തോ ഒന്ന് വരുന്നത് കണ്ടെന്നും അവ പിന്നീട് ഭൂമിയില്‍ പതിച്ചെന്നുമൊക്കെ പരിഭ്രമത്തോടെ പലരും അറിയിക്കുന്നുണ്ടായിരുന്നു. ഭീമാകാരമായ ആ വസ്തു ആകാശത്തുനിന്നും പതിച്ചപ്പോള്‍ ആ പ്രദേശമാകെ വിറച്ചുപോയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചാരബലൂണ്‍, അന്യഗ്രഹ ജീവികളുടെ പേടകം, ഉല്‍ക്ക തുടങ്ങി ഒട്ടനവധി ഊഹാപോഹങ്ങള്‍ നാട്ടുകാര്‍ക്കുണ്ടായിരുന്നു. ഒടുവില്‍ ടെക്‌സാസില്‍ പതിച്ചത് അര ടണ്ണോളം ഭാരമുള്ള ഉല്‍ക്കാശില തന്നെയാണെന്ന് നാസ സ്ഥിരീകരിച്ചു. (NASA Confirms 1,000-Pound Meteorite Landed in Texas)
ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ മക്അല്ലെന്ന് അടുത്തുള്ള വിശ്രമ സ്ഥലത്താണ് ഉല്‍ക്കാശില പതിച്ചത്. 27,000 മൈല്‍സ് പെര്‍ അവര്‍ വേഗതയിലാകാം ഉല്‍ക്ക സഞ്ചരിച്ചിട്ടുണ്ടാകുക എന്നാണ് നാസയുടെ നിഗമനം. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതോടെ ഉല്‍ക്ക പല കഷ്ണങ്ങളായി ചിതറിപ്പോയെന്നും നാസ വിലയിരുത്തി.
Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്
ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ച് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉല്‍ക്കയുടെ പതനവും ഉണ്ടായിരിക്കുന്നത്. എട്ട് ടണ്‍ ടിഎന്‍ടിയുടെ ഊര്‍ജമാണ് ഉല്‍ക്കയ്ക്ക് ഉണ്ടായിരുന്നതെന്നാണ് നാസയുടെ വിലയിരുത്തല്‍. ഉല്‍ക്കാശിലയ്ക്ക് ആകെ 1000 പൗണ്ട് ഭാരമുണ്ടാകുമെന്നും നാസ പ്രസ്താവനയിലൂടെ പറയുന്നു.
Story Highlights: NASA Confirms 1,000-Pound Meteorite Landed in Texas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here