Advertisement

പങ്കെടുത്തത് 96 ഗൈഡുകള്‍; സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ക്യാമ്പ് റിയാദ് ഇന്റര്‍നാഷണര്‍ ഇന്ത്യന്‍ സ്‌കൂളില്‍ സമാപിച്ചു

February 24, 2023
Google News 3 minutes Read
Scout and Guides camp at Riyadh International Indian School

ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ത്രിദിന വാര്‍ഷിക ക്യാമ്പ് റിയാദ് ഇന്റര്‍നാഷണര്‍ ഇന്ത്യന്‍ സ്‌കൂളില്‍ സമാപിച്ചു. സൗദി അറേബ്യയിലെ മൂന്ന് റീജിയനുകളില്‍ നിന്ന് തെരഞ്ഞെടുത്ത പെണ്‍കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. (Scout and Guides camp at Riyadh International Indian School)

ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലെ ഏഴ് ഇന്റര്‍നാഷംല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 96 ഗൈഡുകളും 12 ലീഡര്‍മാരുമാണ് ത്രിദിന ക്യാമ്പില്‍ പങ്കെടുത്തത്. വ്യായാമ മുറകള്‍, മാനസിക ഉല്ലാസത്തിനുളള കളികള്‍, പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ സ്വന്വയിപ്പിച്ച പരിപാടികളാണ് ക്യാമ്പില്‍ അരങ്ങേറിയത്.

Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഭാരത് ആര്‍ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ചീഫ് കമ്മീഷണര്‍ ഷമീര്‍ ബാബു ക്യാമ്പ് ഉദഘാടനം ചെയ്തു. ക്യാമ്പ് കണ്‍വീനര്‍ ബി നോ മാത്യു ക്യാംമ്പ് സന്ദേശം പങ്കുവച്ചു. റീജിയണല്‍ കമ്മീഷണര്‍ ശബാന പര്‍വീണ്‍, ട്രെയിനിങ് കമ്മീഷണര്‍ പതിമിനി യു നായര്‍, അമാനുല്ല അര്‍ഷാദ്, സവാദ്, സംഗീത അനൂപ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും കമ്മീഷണര്‍ ഗൈഡുമായ മീര റഹ്മാന്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ സരിത ഉണ്ണി നന്ദിയും പറഞ്ഞു.

Story Highlights: Scout and Guides camp at Riyadh International Indian School

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here