ക്ഷേമപെൻഷൻ കുടിശിക ഇന്ന് മുതൽ വിതരണം ചെയ്യും
ക്ഷേമപെൻഷൻ കുടിശിക ഇന്ന് മുതൽ വിതരണം ചെയ്യും. പെൻഷൻ തുക അനുവദിച്ച് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയിരുന്നു. രണ്ടു മാസത്തെ കുടിശികയിൽ ഡിസംബറിലെ പെൻഷനാണ് നൽകുന്നത്. ഇന്ന് മുതൽ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിൽ പെൻഷൻ എത്തിത്തുടങ്ങും.
സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് പെൻഷൻ തുക നൽകുന്നത്. 2000 കോടി സമാഹകരിക്കാൻ ലക്ഷ്യമിട്ടുവെങ്കിലും 1300 കോടി രൂപ മാത്രമാണ് ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത്. ഒരു മാസം ക്ഷേമപെൻഷൻ നൽകാൻ 900 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ കുടിശിക നൽകാനായി ഇനിയും 500 കോടി കൂടി വേണം. ഈ സാഹചര്യത്തിലാണ് ഒരു മാസത്തെ പെൻഷൻ അനുവദിക്കാൻ തീരുമാനിച്ചത്.
Story Highlights: seva pension distribution today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here