Advertisement

ഗൂഗിൾ പേ വഴി പണം തെറ്റി അയച്ചാൽ? പണം തിരിച്ചു ലഭിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ..

February 25, 2023
Google News 4 minutes Read

കഴിഞ്ഞ കുറെ വർഷങ്ങളായി യുപിഐ ഇടപാടുകളുടെ എണ്ണം വർധിച്ചതോടെ ജനങ്ങൾക്കിടയിൽ ഏറെ പ്രചാരത്തിലായ ഒന്നാണ് ഗൂഗിൾ പേ. എവിടെ പോയാലും ഇപ്പോൾ ഗൂഗിൾ പേ ഉണ്ടാകും. പത്ത് രൂപ മുതൽ പതിനായിരക്കണക്കിന് രൂപ വരെ വളരെ എളുപ്പത്തൽ ഡിജിറ്റലായി അയക്കാൻ കഴയുന്നത് തന്നെയാണ് അതിന് കാരണം.(google pay what to do if you accidentally transfer money to wrong upi account)

സുഹൃത്തുക്കൾക്കും അപരിചതർക്കും കച്ചവട സ്ഥാപനങ്ങളിലുള്ളവർക്കും തുടങ്ങി ആർക്ക് വേണമെങ്കിലും പണമയക്കാനുള്ള എളുപ്പമാർഗമാണ് ജി-പേ. ഏതാനും സെക്കൻഡുകൾ കൊണ്ട് തീരുന്ന ഈ പണമിടപാടിൽ പലപ്പോഴും അബദ്ധങ്ങളും സംഭവിക്കാറുണ്ട്.. അതിലൊന്നാണ് ആളുമാറി പണമയക്കൽ ഉദ്ദേശിച്ച വ്യക്തിക്ക് പകരം ഗൂഗിൾ പേ അക്കൗണ്ടുള്ള മറ്റൊരാൾക്ക് പണമയച്ചാൽ എന്തൊക്കെയാണ് ചെയേണ്ടത് എന്ന് അറിയാം.

Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്

ആദ്യം 18001201740 എന്ന നമ്പറിലേക്ക് വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ പരാതി നൽകാനുള്ള യുപിഐയുടെ സെൽ ആണിത്. അതിന് ശേഷം നിങ്ങളുടെ ലോക്കൽ ബ്രാഞ്ച് മാനേജരെ കാണാവുന്നതാണ്. തെറ്റി പണമയച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ബ്രാഞ്ച് മാനേജരെ സമീപിക്കേണ്ടതാണ്. പണം തിരികെ ലഭിക്കാനുള്ള നടപടികൾ ഇവർക്ക് സ്വീകരിക്കാനാവും. അതുമല്ലെങ്കിൽ https://rbi.org.in/Scripts/Complaints.aspx വെബ്‌സൈറ്റിൽ പോയി പരാതി നൽകാം.

ഇതെല്ലാം ചെയ്താലും പണം തിരികെ ലഭിക്കണമെങ്കിൽ തുക ക്രഡിറ്റായ അക്കൗണ്ട് ഹോൾഡറുടെ സമ്മതം ആവശ്യമാണ്. അതിനാൽ പ്രസ്തുത അക്കൗണ്ട് ഹോൾഡറെ സമീപിച്ച് ധാരണയിലെത്താൻ ശ്രമിക്കുക.

Story Highlights: google pay what to do if you accidentally transfer money to wrong upi account

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here