Advertisement

യഥാർത്ഥചരിത്രത്തിലേക്കുള്ള എത്തിനോട്ടമാവും രാമസിംഹന്റെ പുഴമുതൽ പുഴവരെ; കെ സുരേന്ദ്രൻ

February 25, 2023
Google News 2 minutes Read

യഥാർത്ഥചരിത്രത്തിലേക്കുള്ള എത്തിനോട്ടമാവും രാമസിംഹന്റെ പുഴമുതൽ പുഴവരെ എന്നതിൽ ഒരു സംശയവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മലബാറിലെ മാപ്പിള കലാപത്തിന്റെ യാഥാർത്ഥ്യം അനവരണം ചെയ്യുന്ന ചലചിത്രമാണ് രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്യുന്ന പുഴ മുതൽ പുഴവരെയെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. കുമാരനാശാന്റെ ദുരവസ്ഥ അതിന്റെ നേർച്ചിത്രമാണെന്നും സുരേന്ദ്രൻ കുറിച്ചു.(k surendran about ramasimhan aboobeker movie)

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

അതിഭീകരമായ ഹിന്ദുവംശഹത്യയായിരുന്നു മലബാറിലെ മാപ്പിള ലഹള. മഹാത്മാഗാന്ധിയും കെ. മാധവൻനായരും കെ.കേളപ്പനും അത് തുറന്നുപറഞ്ഞിട്ടുണ്ട്. കുമാരനാശാന്റെ ദുരവസ്ഥ അതിന്റെ നേർച്ചിത്രമാണ്. ഇ. എം എസും ഇടതുചരിത്രകാരന്മാരും വാദ്രകോൺഗ്രസ്സും ചേർന്ന് അതിനെ മഹത്തായ സ്വാതന്ത്ര്യസമരമാക്കി മലയാളിക്കു വിളമ്പി. രാമസിംഹന്റെ പുഴമുതൽ പുഴവരെ യഥാർത്ഥചരിത്രത്തിലേക്കുള്ള എത്തിനോട്ടമാവുമെന്നതിൽ സംശയമില്ല.മാർച്ച് 3 ന് അഭ്രപാളികളിലെത്തുന്ന ഈ സിനിമയ്ക്ക് എല്ലാ ആശംസകളും നേരുന്നു.

Story Highlights: k surendran about ramasimhan aboobeker movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here