Advertisement

കേരളത്തിലേത് ജനങ്ങള്‍ വെറുക്കുന്ന ഭരണം; പിഎംഎ സലാം

February 25, 2023
Google News 3 minutes Read
now people hate Kerala's administration says PMA salam

കേരളത്തിലേത് മുഴുവന്‍ ജനങ്ങളും വെറുക്കുന്ന ഭരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ജനങ്ങളെ ശത്രുക്കളായി കാണുന്നവരാണ് കേരളം ഭരിക്കുന്നതെന്നും പിഎംഎ സലാം വിമര്‍ശിച്ചു. സൗദിയിലെ ഖത്വീഫ് കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ മുപ്പതാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു പിംഎഎ സലാം.(now people hate Kerala’s administration says PMA salam)

കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഭരിക്കുന്ന ഒരു ഭരണമായി സംസ്ഥാനത്തേത് മാറി. അവശ്യ സാധനങ്ങളുടെ വിലവര്‍ധനവ് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി. ഇപ്പോള്‍ സംസ്ഥാനത്തൊരു തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഒരു സീറ്റില്‍ പോലും ഇടതുപക്ഷ മുന്നണി ജയിക്കില്ല.
ആര്‍എസ്എസുമായുള്ള ജമാഅത്തെ ഇസ്ലാമിയുടെ കൂടിക്കാഴ്ച ഗുണം ചെയ്യില്ലെന്നും പി എം എ സലാം വ്യക്തമാക്കി.

ആര്‍എസ്എസ്-ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ച തീര്‍ത്തും അനവസരത്തിലായിരുന്നു. ആര്‍എസ്എസുമായി ചര്‍ച്ച നടത്തേണ്ട ഒരു സാധ്യത പോലും രാജ്യത്തില്ല. അവരുടെ പ്രഖ്യാപിത ശത്രുക്കളാണ് ന്യൂനപക്ഷങ്ങള്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തി പകപോക്കല്‍ രാഷ്ട്രീയമാണ് കേന്ദ്രം നടത്തുന്നതെന്നും പി എം എ സലാം കുറ്റപ്പെടുത്തി.

Read Also:ജനകീയ പ്രതിരോധ ജാഥ ഇന്ന് കോഴിക്കോട്; ജാഥയിൽ പങ്കെടുക്കാതെ ഇ.പി. ജയരാജൻ

മുസ്ലിം ലീഗിനെ സംബന്ധിച്ച് ആവേശകരമായ കാലഘട്ടമാണിതെന്നും സമയബന്ധിതമായി ചിട്ടയോടെ നാല്മാസം കൊണ്ട് മാതൃകാപരമായ മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും പി എം എ സലാം ട്വന്‍രിഫോറിനോട് പറഞ്ഞു.

Story Highlights: now people hate Kerala’s administration says PMA salam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here