‘മോദിയെ ഞങ്ങൾക്ക് തരൂ; അദ്ദേഹം പാകിസ്താൻ ഭരിക്കട്ടെ’: പാക്ക് യുവാവ്‍; വിഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന പാക്ക് യുവാവിന്റെ വിഡിയോ വൈറലാകുന്നു. പാകിസ്താൻ യൂട്യൂബര്‍ സന അംജദ് പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. പാകിസ്താനിലെ നിലവിലെ സ്ഥിതിയെക്കുറിച്ചും ഷെരീഫ് സർക്കാരിനെതിരെയും ആണ് സന പറയുന്നത്. തങ്ങളുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെങ്കില്‍ അവര്‍ക്ക് ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുമായിരുന്നുവെന്നും പറയുന്നു. (Pak Man Says “Allah, Give Us Modi So That He Can Fix Country”)
താൻ മോദിയുടെ ഭരണത്തിന് കീഴിൽ ജീവിക്കാൻ തയ്യാറാണ്, അദ്ദേഹം മഹാനാണെന്നും വിഡിയോയിൽ പറയുന്നുണ്ട്. മുൻ മാധ്യമപ്രവർത്തക കൂടിയായ സന അംജാദിന്റെ ചോദ്യത്തിനാണ് ഇയാൾ മറുപടി പറയുന്നത്.
Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്
ഇപ്പോള്‍ തോന്നുന്നു വിഭജനം വേണ്ടായിരുന്നു എന്ന്. മോദിയുടെ ഭരണത്തിന് കീഴിൽ ജീവിക്കാൻ ഞാൻ തയ്യാറാണ്, മോദി ഒരു മഹാനാണ്. അദ്ദേഹം ഒരു മോശം മനുഷ്യനല്ല. ഇന്ത്യക്കാർക്ക് ന്യായമായ നിരക്കിൽ തക്കാളിയും കോഴിയിറച്ചിയും ലഭിക്കുന്നു. മോദിയെ ഞങ്ങള്‍ക്ക് നൽകാനും അദ്ദേഹം ഞങ്ങളുടെ രാജ്യം ഭരിക്കാനും സർവ്വശക്തനോട് ഞാൻ പ്രാർത്ഥിക്കുന്നെന്നും യുവാവ് പറയുന്നു. തനിക്കും തന്റെ സഹവാസികൾക്കും മിതമായ വിലയ്ക്ക് അവശ്യവസ്തുക്കൾ വാങ്ങാനും എല്ലാ രാത്രിയും അവരുടെ കുട്ടികൾക്ക് ഭക്ഷണം നൽകാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Pak Man Says “Allah, Give Us Modi So That He Can Fix Country”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here