Advertisement

ഉത്സവത്തിനിടെ സംഘർഷം; യുവാവ് കുത്തേറ്റു മരിച്ചു

February 25, 2023
Google News 1 minute Read

ആലപ്പുഴയിൽ ഉത്സവത്തിനിടെ നടന്ന സംഘർഷത്തിനിടയിൽ യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡ് സലിം കുമാറിൻ്റെ മകൻ അതുൽ (26)ആണ് മരിച്ചത്. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്.

ഉത്സവത്തിൻ്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെ ഉണ്ടായ സംഘർഷത്തിനൊടുവിലാണ് യുവാവിന് കുത്തേറ്റത്. പ്രതി ശ്രീക്കുട്ടനായി തെരച്ചിൽ നടത്തി വരികയാണെന്ന് പുന്നപ്ര പൊലീസ് പറഞ്ഞു.

Story Highlights: Youth stabbed to death Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here