Advertisement

ഫോര്‍ട്ടു കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു; ഓടിയെത്തി രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ

February 26, 2023
Google News 2 minutes Read
Fishermen rescued the students who were bathing in sea kochi

ഫോര്‍ട്ടു കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടതോടെ മത്സ്യ തൊഴിലാളികളെത്തി രക്ഷപ്പെടുത്തി. മൂന്ന് പേരെയാണ് കരയ്ക്കെത്തിച്ചത്. സംഭവത്തിന് പിന്നാലെ ലൈഫ് ഗാർഡിനെതിരെ ആരോപണവുമായി മത്സ്യത്തൊഴിലാളികൾ രം​ഗത്തെത്തി. വിദ്യാര്‍ഥികളെ രക്ഷിക്കാൻ പറഞ്ഞപ്പോൾ തിരയിൽപ്പെട്ട് ചാവട്ടെ എന്ന് ലൈഫ് ഗാർഡ് പറഞ്ഞെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. രക്ഷപ്പെടുത്താനിറങ്ങിയ രക്ഷാ പ്രവര്‍ത്തകനും തിരയില്‍ കുടുങ്ങിയിരുന്നു.

അതേസമയം, വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 9 അംഗസംഘത്തിലെ ഒരാൾ തിരയിൽപ്പെട്ട് മരണപ്പെട്ടു. തമിഴ്നാട് ട്രിച്ചി സ്വദേശി സെന്തിൽ കുമാർ (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടയിൽ ഒരാളെ തിരയിൽപ്പെട്ടു കാണാതാവുകയായിരുന്നു. ലൈഫ് ഗാർഡുകൾ സ്ഥലത്തു തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Read Also: ക്രിസ്മസ് ദിനത്തില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

ഏകദേശം 9 മണിയോടെ ഇയാളുടെ മൃതദേഹം നോർത്ത് ക്ലിഫിൽ കരയ്ക്ക് അടിയുകയായിരുന്നു. വർക്കല ഫയർ ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മലമുകളിൽ നിന്നും വടം ഉപയോഗിച്ച് ആണ് മൃതദേഹം മുകളിലേക്ക് എത്തിക്കുന്നത്. 50ൽ അധികം മീറ്റർ താഴ്ചയിൽ നിന്നാണ് മൃതദേഹം മുകളിലേക്ക് എത്തിക്കുന്നത്.

കഴിഞ്ഞദിവസം ആണ് സുഹൃത്തുക്കളായ 9 അംഗസംഘം വർക്കല എത്തുന്നത്. ഓഡിറ്റർ ആയി ട്രിച്ചിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കുകയാണ്. രാമമൃതം ആണ് ഭാര്യ. രണ്ട് ആണ്മക്കൾ ആണ് ഇദ്ദേഹത്തിന്.

Story Highlights: Fishermen rescued the students who were bathing in sea kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here