Advertisement

മാധ്യമപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി

February 27, 2023
Google News 2 minutes Read
The-chief-minister-might-take-journalists-requests-into-account

മാധ്യമ പ്രവർത്തകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റില്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ദ്ധന പൂര്‍ണമായി നടപ്പാക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശനത്തിനുള്ള നിയന്ത്രണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പത്ര പ്രവർത്തക യൂണിയൻ ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പത്രപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സ് തുക യഥാസമയം ഒറ്റത്തവണയായി നല്‍കുക, പത്രപ്രവര്‍ത്തക പെന്‍ഷന്‍ എല്ലാമാസവും കൃത്യമായി നല്‍കുക, ആവശ്യത്തിന് ജീവനക്കാരെ ഉള്‍പ്പെടുത്തി പത്രപ്രവര്‍ത്തക പെന്‍ഷന്‍ സെഷന്‍ പുനസ്ഥാപിക്കുക, കരാര്‍ ജീവനക്കാരെയും വീഡിയോ എഡിറ്റര്‍മാരെയും പത്രസ്ഥാപനങ്ങളിലെ മാഗസിന്‍ ജേര്‍ണലിസ്റ്റുകളേയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, സര്‍ക്കാരിന്റെ പെന്‍ഷന്‍- അക്രഡിറ്റേഷന്‍ കമ്മിറ്റികള്‍ ഉടന്‍ ചേരുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്.

അതേസമയം നിയമസഭാ ചോദ്യോത്തരവേള ചിത്രീകരിക്കാൻ പത്ര-ദൃശ്യ മാധ്യമങ്ങൾക്ക് മുൻപുണ്ടായിരുന്ന അനുമതി പുനസ്ഥാപിക്കണമെന്ന കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യം ചർച്ച ചെയ്യാമെന്ന് സ്പീക്കർ എ.എൻ ഷംസീർ ഉറപ്പ് നൽകി. മാധ്യമ പ്രവർത്തകർക്ക് നിയമസഭാ റിപ്പോർട്ടിങ്ങിൽ പരിശീലനം നൽകുന്ന കൂടുതൽ പരിപാടികൾ സംഘടിപ്പിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ഇക്കാര്യവും പരിഗണിക്കാമെന്ന് സ്പീക്കർ പറഞ്ഞു.

Story Highlights: Chief Minister may consider the demands of journalists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here