Advertisement

കെഎസ്ആര്‍ടിസി ശമ്പള വിതരണം; തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സിഐടിയു പ്രക്ഷോഭത്തിലേക്ക്

February 27, 2023
Google News 3 minutes Read
CITU protest against anti worker policies of ksrtc

കെഎസ്ആര്‍ടിസി ശമ്പള വിതരണ വിഷയത്തില്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സിഐടിയു പ്രക്ഷോഭത്തിനൊരുങ്ങുന്നു. സമരം ഗതാഗതമന്ത്രിയുടെയും കെഎസ്ആര്‍ടിസി സിഎംഡിയുടെയും തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണെന്ന് സിഐടിയു വ്യക്തമാക്കി.(CITU protest against anti worker policies of ksrtc)

പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ ചീഫ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

‘മറ്റെവിടെയും ഇല്ലാത്ത ടാര്‍ഗറ്റ് സംവിധാനം ഇവിടെ നടപ്പാക്കണം എന്നത് അനുവദനീയമല്ല. ശമ്പള വിതരണം കെഎസ്ആര്‍ടിസി മനപൂര്‍വ്വം വൈകിപ്പിക്കുന്നതാണ്. അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കാമെന്ന് ചര്‍ച്ചയില്‍ തീരുമാനമായതാണ്. ഒക്ടോബറിന് ശേഷം നിര്‍ദേശം മാനേജ്‌മെന്റ് പാലിച്ചിട്ടില്ല. ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനത്തോട് സിഐടിയു യോജിക്കുന്നില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ കുറ്റപ്പെടുത്തി.

Read Also: കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ്; പ്രചരിക്കുന്നത് വ്യാജമെന്ന് ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസി വിഷയത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ കഴിഞ്ഞ ദിവസം എ കെ ബാലനും രംഗത്തെത്തിയിരുന്നു. ഗതാഗതമന്ത്രിയുടെ നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമെന്നാണ് എ കെ ബാലന്റെ വിമര്‍ശനം. കെഎസ്ആര്‍ടിസി ജീവനക്കാരെ മൊത്തമായി ബാധിക്കുന്ന പ്രശ്‌നത്തില്‍ തീരുമാനമെടുത്തത് ഏകപക്ഷീയമായാണെന്നും എ.കെ ബാലന്‍ കുറ്റപ്പെടുത്തി.

Story Highlights: CITU protest against anti worker policies of ksrtc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here