Advertisement

സമയക്രമത്തെ ചൊല്ലി തർക്കം; നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

February 27, 2023
Google News 1 minute Read
private bus

സമയക്രമത്തെ ചൊല്ലി നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം.
തർക്കം മൂർഛിച്ചതോടെ സർവീസ് നടത്തുന്ന ഒരു ബസ് മറ്റൊരു ബസിന് കുറുകെയിട്ട് അതിലെ ജീവനക്കാരൻ ബസിൻ്റെ സൈഡ് ഗ്ലാസടിച്ചുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് രാവിലെ 7.45 ന് ആലുവ മാർക്കറ്റിന് സമീപമായിരുന്നു സംഭവം ഉണ്ടായത്.

ആലുവ ഭാഗത്തേക്ക് വരികയായിരുന്ന ഇരു ബസുകളിലെ ജീവനക്കാർ തമ്മിൽ കളമശേരി മുതൽ വാക്കേറ്റം തുടങ്ങി. ആലുവ മാർക്കറ്റിനടുത്തെത്തിയപ്പോൾ ബസ് കുറുകെ നിർത്തിയിറങ്ങിയ ജീവനക്കാരൻ മറ്റേ ബസിൻ്റെ സൈഡ് മിറർ അടിച്ച് തകർത്തു. അലുവ പൂത്തോട്ട, ആലുവ പെരുമ്പടപ്പ് റൂട്ടിലോടുന്നവയാണ് ബസുകൾ.

Read Also: സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ

Story Highlights: Clash between private bus employees Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here