Advertisement

ദമ്മാമിൽ ‘ഗാല നൈറ്റ്’ ഒരുങ്ങുന്നു; മാർച്ച് 17 ന് ആരംഭിക്കും

February 27, 2023
Google News 2 minutes Read
gala night

കലാ മേഖലയിലെ പ്രശസ്തരും, വ്യത്യസ്ഥരുമായ പ്രതിഭകളെ അണിനിരത്തി അരങ്ങേറുന്ന ‘ഗാല നൈറ്റ്’ ന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സംഘാടകർ കഴിഞ്ഞ ദിവസം ദമ്മാമിൽ ഒരുക്കിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സൗദി വിനോദ വകുപ്പിെൻറ പ്രത്യേക അനുമതിയോടെ സംഘടിപ്പിക്കപ്പെടുന്ന ’ഗാല നൈറ്റ് ’2023 മാർച്ച് 17 വെള്ളിയാഴ്ച അൽ ഖോബാറിലെ അൽ ഗൊസൈബി ട്രൈലാൻറിലാണ് അരങ്ങേറുന്നത്.

മലയാളത്തിലെ ജനപ്രിയ പിന്നണി ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യയാണ് ‘ഗാല’യുടെ പ്രധാന ആകർഷണം. ഒപ്പം പ്രശസ്ത ഹിന്ദി ഗായകൻ മുഹമ്മദ് അഫ്സൽ, മലയാളികൾക്കിടയിൽ ശ്രദ്ധേയനായ ഗായകനും അവതാരകനുമായ നസീർ മിന്നലെ, മലയാളികളുടെ ഹൃദയതന്ത്രികൾ തൊട്ടുണർത്തിയ വയലനിസ്റ്റ് ബാല മുരളി, മികച്ച ഇൻസ്റ്റാളേഷൻ ആർട്ട് ക്രിയേറ്റർ, ഡാവിഞ്ചി സുരേഷ്, മാന്ത്രിക വിരലുകളുടെ തമ്പുരാൻ ’ബിലാൽ കീബോർഡിസ്റ്റ്’ തുടങ്ങിവരുടെ പ്രകടനങ്ങൾ ഗാലയെ കൂടുതൽ വ്യത്യസ്ഥമാക്കും. വിവിധ സംഗീത, നൃത്ത, ഉപകരണ പ്രകടനങ്ങൾ. ഫ്യൂഷൻ വർക്കുകൾ, സൗദിയിലെ നൃത്താധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ എന്നിവ കൂടുതൽ ഹൃദ്യാനുഭവമാകും.

മലയാള ചലച്ചിത്ര ലോകത്തെ സൗമ്യ സാന്നിധ്യവും, ധൈഷണിക സംവിധാന പ്രതിഭയുമായ എം പത്മകുമാർ ഗാലയുടെ മുഖ്യാതിഥിയായി പങ്കെടുക്കും. മലയാളത്തിലെ ഏറ്റവും മികച്ച അവതാരിക രഞ്ജിനി ഹരിദാസ് ഗാലയുടെ വേദിയിൽ അവതാരികയായി എത്തും. നാട്ടിലെ ഉത്സവാന്തരീക്ഷം തീർക്കുന്ന ഗ്രൗണ്ടിൽ വൈകുന്നേരം 3 മണിതൽ ഗാലയുടെ പരിപാടികൾക്ക് തുടക്കമാകും. ഇന്ത്യയുടെ സംസ്കാരികവും, പാരമ്പര്യവും വിളിച്ചോതുന്ന വിവിധ സംസ്ഥാനങ്ങളുടെ സ്റ്റാളുകൾ , കരകൗശല വസ്തുക്കളുടെ പ്രദർശനം, രുചലിപ്പെരുമ നിറയുന്ന ഫുഡ് കോർട്ടുകൾ, കുട്ടികൾക്കുള്ള വിനോദ കേന്ദ്രങ്ങൾ, ഭക്ഷണത്തെരുവ് എന്നിവ പ്രേക്ഷകർക്ക് പുതിയ അനുഭവമാകും. ടിക്കറ്റുകൾ മുഖേന ഗാലയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. @ SR.45, SR.100, SR.150 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. പ്രത്യേക സംവിധാനിച്ച വി.ഐ.പി ഇരിപ്പിടങ്ങൾക്കായി SR 250.00 ന്റെ ടിക്കറ്റുകളും ഉണ്ട്.

Read Also: ദമ്മാമിൽ എത്തിയ പി.എം.എ സലാമിനെ സന്ദർശിച്ച് പ്രവാസി വെൽഫെയർ റീജിയണൽ കമ്മറ്റി അംഗങ്ങൾ

ഏറ്റവും സാധാരണക്കാരനും ഈ മികച്ച കലാ പ്രകടനം കാണാനുള്ള അവസരം ലഭ്യമാകണം എന്ന ലക്ഷ്യത്തിലാണ് പ്രവേശന നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രവിശയുടെ വിവിധ മേലകളായ ഖോബാർ, ദമാം, ഹസ്സ, ജുബൈൽ എന്നിവിടങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളിൽ നിന്ന് അധികം പ്രയാസപ്പെടാതെ ടിക്കറ്റുകൾ സ്വന്തമാക്കാനുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. ഒപ്പം ഓൺലൈനായും ടിക്കറ്റുകൾ വാങ്ങാൻ സാധിക്കും. കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ സംഘടനാ പ്രവർത്തകരുടെ കൂട്ടായ്മകൂടിയാണ് ഗാല നൈറ്റ് പ്രതിഫലിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഇ. ആർ ഇവന്‍റ് സി.ഇ.ഒ ഹൈഫ മഹ്മൂദ് അൽ നാജി, ഇ.ആർ ഇവന്‍റ്സ് മാനേജർ ഫറാഹ് നാസ്, സംഘാടക സമിതി ചെയർമാൻ മമ്മുമാഷ്, ഷിഹാബ് കൊയിലാണ്ടി, സുനിൽ മുഹമ്മദ്, താജു അയ്യാരിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Story Highlights: Dammam gala night 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here