ഓണ്‍ലൈന്‍ ഫാര്‍മസി അവതരിപ്പിച്ച് അവര്‍ഷോപ്പീ; മരുന്നുകള്‍ അതിവേഗത്തില്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപനം

പുതിയ ഓണ്‍ലൈന്‍ ഫാര്‍മസി അവതരിപ്പിച്ച് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ അവര്‍ഷോപ്പീഡോട്ട് കോം. സെഡ് നീം ഫാര്‍മസിയുമായി സഹകരിച്ചാണ് നടപടി. എല്ലാത്തരം മരുന്നുകളും ലഭ്യമാക്കുന്ന സേവനമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. (Ourshopee.com unveils new online pharmacy )
കുറഞ്ഞ കാലം കൊണ്ട്തന്നെ ജനങ്ങളുടെ മനസ്സിലിടം നേടിയ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമായ അവര്‍ഷോപ്പീ ഡോട്ട് കോം കൂടുതല്‍ മേഖലകളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഓണ്‍ലൈനില്‍ ഫാര്‍മസി സേവനങ്ങള്‍ ലഭ്യമാക്കിയാണ് കമ്പനി വ്യത്യസ്തമാവുന്നത്. സെഡ് നീം ഫാര്‍മസിയുമായി സഹകരിച്ചാണ് ഓണ്‍ലൈനില്‍ മരുന്നുകള്‍ വിതരണം ചെയ്യാനായി അവര്‍ഷോപ്പീ ഒരുങ്ങുന്നത്.
Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്
എല്ലാ തരം മരുന്നുകളും അതിവേഗം ലഭ്യമാക്കുന്ന വിധത്തിലാണ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നതെന്നും ഉപഭോക്താക്കള്‍ക്ക് എല്ലാസമയത്തും സേവനം ലഭ്യമാക്കുമെന്നും അവര്‌ഷോപ്പീ ചെയര്‍മാന്‍ ഡോ. ഷാനിദ് മംഗലത്ത് പറഞ്ഞു. ആദ്യഘട്ടത്തില്‍ ദുബായ് ഷാര്‍ജ അജ്മാന്‍ ഫുജൈറ റാസല്‍ഖൈയ്മ ,ഉമ്മല്‍ഖ്വൈയ്ന്‍ എന്നിവിടങ്ങളിലാണ് മരുന്നുകള്‍ ലഭിക്കുക രണ്ടാംഘട്ടത്തി അബുദാബി അലൈന്‍ മേഖലകളിലും മൂന്നാം ഘട്ടത്തില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Story Highlights: Ourshopee.com unveils new online pharmacy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here