പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; പെണ്‍സുഹൃത്തിന് പങ്കില്ലെന്ന് പറഞ്ഞത് ഭയന്നിട്ടെന്ന് വെളിപ്പെടുത്തല്‍
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കേസിലെ മുഖ്യപ്രതി പെണ്‍ സുഹൃത്തായ ഇന്‍ഷ തന്നെയെന്ന് പ്രവാസിയായ മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. നേരത്തേ സംഭവത്തില്‍ ഇന്‍ഷക്ക് പങ്കില്ലെന്നു പറഞ്ഞത് ഭയന്നിട്ടാണെന്നും മുഹിയുദ്ദീന്‍ ട്വന്റിഫോറിനോട് പറഞ്ഞു.(girlfriend was not involved in kidnapping case says Muhaidin)
പെണ്‍ സുഹൃത്തായ ഇന്‍ഷ നിരപരാധിയാണെന്നും ഡ്രൈവര്‍ രതീഷ് ആണ് പ്രധാന പ്രതിയെന്നുമാണ് മുഹിയുദീന്‍ അബ്ദുല്‍ ഖാദര്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ അങ്ങനെ പറഞ്ഞത് ഭയം കൊണ്ടാണെന്ന് മുഹിയുദ്ദീന്‍ പറഞ്ഞു. തന്നെ കെട്ടിയിട്ട് ഉപദ്രവിച്ച രണ്ട് ദിവസവും ഇന്‍ഷ റിസോര്‍ട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഇന്‍ഷ തന്റെ കാമുകിയല്ലെന്നും സുഹൃത്ത് മാത്രമെന്നും മുഹിയുദ്ദീന്‍ വ്യക്തമാക്കി.
Read Also: പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി പിടിയില്‍
കേസില്‍ ഇതുവരെ ആറ് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. ഗ്യാങ്ങ് ലീഡര്‍ റഫീഖ് ബാവ എന്നയാളാണെന്നും, ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുഹിയുദ്ദീന്‍ വലിയതുറ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Story Highlights: girlfriend was not involved in kidnapping case says Muhaidin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here