Advertisement

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി പിടിയില്‍

May 24, 2022
Google News 2 minutes Read

സൗദിയില്‍നിന്ന് നാട്ടിലെത്തിയ പ്രവാസി അബ്ദുള്‍ ജലീല്‍(42)നെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ആക്കപ്പറമ്പ് കാര്യമാട് സ്വദേശി മാറുകര വീട്ടില്‍ യഹിയ മുഹമ്മദ് യഹിയ(35)യാണ് പിടിയിലായത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. അഗളി സ്വദേശിയാണ് അബ്ദുള്‍ ജലീല്‍.

അബ്ദുള്‍ ജലീലിനെ പെരിന്തല്‍മണ്ണ, ആക്കപ്പറമ്പ് എന്നിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് യഹിയ മുഹമ്മദ് യഹിയ. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍, മേലാറ്റൂര്‍ സിഐ ഷാരോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് ആക്കപ്പറമ്പ് രഹസ്യ കേന്ദ്രത്തില്‍നിന്നും കഴിഞ്ഞദിവസം രാത്രിയില്‍ യഹിയയെ പിടികൂടിയത്.

Story Highlights: Expatriate abducted, beaten to death; The main accused has been arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here