Advertisement

മദ്യനയ അഴിമതി കേസ്; മനീഷ് സിസോദിയയ്ക്ക് സുപ്രിംകോടതിയിലും തിരിച്ചടി

February 28, 2023
Google News 3 minutes Read
Manish Sisodia gets setback in Supreme Court Liquor policy corruption case

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മനീഷ് സിസോദിയയ്ക്ക് തിരിച്ചടി. വിചാരണ കോടതിയെയും ഹൈക്കോടതിയെയും മറികടന്ന് സമര്‍പ്പിച്ച ഹര്‍ജ്ജി തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. അഴിമതി നിരോധന കേസ് അനുസരിച്ച് നടക്കുന്ന അന്വേഷണങ്ങളെ നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ സാധിക്കുമെന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് സുപ്രിം കോടതി വ്യക്തമാക്കി.(Manish Sisodia gets setback in Supreme Court Liquor policy corruption case)

മനു അഭിഷേക് സിംഗ്വി ആയിരുന്നു മനീഷ് സിസോദിയയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണ് സി.ബി.ഐ യുടെ നടപടിയെന്ന് അദ്ദേഹം വാദിച്ചു. ആരോപണങ്ങളുടെ ഗൗരവാവസ്ഥയെ ലാഘവത്തോടെ അവതരിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിമര്‍ശിച്ചു.

വിചാരണ കോടതിയെയും ഹൈക്കോടതിയെയും മറികടന്ന് ഹര്‍ജ്ജി സമര്‍പ്പിച്ചതിനെ അംഗിീകരിക്കുന്നില്ല. കേസ് നിയമാനുസൃതമാണെങ്കില്‍ മറ്റ് നിയമ മാര്‍ഗ്ഗങ്ങള്‍ സിസോദിയയ്ക്ക് മുന്നില്‍ തുറന്ന് കിടപ്പുണ്ട്. അറസ്റ്റു കേസും പൗരവകാശങ്ങള്‍ക്ക് മേലുള്ള കൈകടത്തലും ഭരണഘടനാ വിരുദ്ധവും ആണെന്ന് സിംഗ്വി വാദിച്ചു. ഇക്കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ അംഗികരിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹര്‍ജ്ജി സുപ്രിം കോടതി തള്ളി.

Read Also: ലൈഫ് മിഷന്‍ കോഴക്കേസ്; എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

വിചാരണ കോടതിയോട് ജാമ്യാപേക്ഷ വേഗത്തില്‍ തീര്‍ക്കാന്‍ നിര്‍ദ്ദേശിക്കണം എന്ന സിസോദിയയുടെ അപേക്ഷയും സുപ്രിം കോടതി അംഗികരിച്ചില്ല. മറുവശത്ത് കസ്റ്റഡിയിലുള്ള മനീഷ് സിസോദിയയെ വിശദമായി ചോദ്യം ചെയ്യാനുള്ള സിബിഐയുടെ ശ്രമം തുടരുകയാണ്. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ സെക്രട്ടറിക്ക് സിസോദിയ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളോടും സിസോദിയ ഇന്ന് പ്രതികരിച്ചില്ല. കേസിലെ മറ്റ് പ്രതികളെയും സിസോദിയായെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള നടപടികളും സിബിഐ ഇന്ന് തുടങ്ങി.

Story Highlights: Manish Sisodia gets setback in Supreme Court Liquor policy corruption case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here