ആപ്പിൾ വിതരണക്കാരായ ഫോക്‌സ്‌ലിങ്കിന്റെ യൂണിറ്റിൽ വൻ തീപിടിത്തം; ഉൽപ്പാദനം നിർത്തിവച്ചു

ആഗോള ടെക് ഭീമനായ ആപ്പിളിന്റെ കേബിൾ വിതരണക്കാരായ ഫോക്‌സ്‌ലിങ്കിന്റെ നിർമ്മാണ കേന്ദ്രത്തിൽ വൻ തീപിടിത്തം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ യൂണിറ്റിൽ തിങ്കളാഴ്ചയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം തീപിടിത്തത്തെ തുടർന്ന് യൂണിറ്റിലെ ഉൽപ്പാദനം നിർത്തിവച്ചു.
സ്ഥാപനത്തിലെ യന്ത്രസാമഗ്രികളുടെ ഏകദേശം 50% കേടുപാടുകൾ സംഭവിച്ചു. കെട്ടിടത്തിന്റെ പകുതിയും തകർന്നതായി റിപ്പോർട്ടുണ്ട്. ഫൈബറും ഷീറ്റുകളും സ്‌പോഞ്ചും സൂക്ഷിച്ചിരുന്നതിനാൽ തീ അതിവേഗം പടരാൻ കാരണമായി. 750 ഓളം ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ കഴിഞ്ഞതായി പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Story Highlights: Massive fire at Apple supplier’s manufacturing unit in Andhra Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here