Advertisement

ബെംഗളൂരു–മൈസൂരു ദേശീയപാത: ആദ്യഘട്ട ടോൾപിരിവ് ഇന്ന് മുതൽ

February 28, 2023
Google News 2 minutes Read

പത്തുവരിയായി വികസിപ്പിച്ച ബെംഗളൂരു–മൈസുരു ദേശീയപാതയിൽ (എൻഎച്ച് –275) ആദ്യഘട്ടത്തിലെ ടോൾ പിരിവ് ഇന്ന് രാവിലെ 8ന് ആരംഭിക്കും. ബെംഗളൂരു കുമ്പൽഗോഡ് മുതൽ മണ്ഡ്യയിലെ നിദ്ദഘട്ട വരെയുള്ള 56 കിലോമീറ്റർ പാതയിലെ ടോൾ പിരിവാണ് തുടങ്ങുക.(mysuru-bengaluru express highway toll collection from today)

രാമനഗര ജില്ലയിലെ രണ്ട് ഇടങ്ങളിലായി ടോൾ ബൂത്ത് ക്രമീകരിച്ചിരിക്കുന്നത്. ബെംഗളുരുവിൽനിന്ന് മൈസൂരു ഭാഗത്തേക്കു വരുന്ന വാഹനങ്ങൾക്ക് ശേഷഗിരിഹള്ളിയിലുമാണ് ടോൾ ബൂത്തുകൾ സ്ഥാപിച്ചിരിക്കുന്നത്.

Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്

മാർച്ച് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ദേശീയപാത 8,172 കോടി രൂപ ചെലവഴിച്ചാണ് വികസിപ്പിച്ചത്. 118 കിലോമീറ്റർ ദൂരം പിന്നിടാനുള്ള യാത്രാസമയം ഒരുമണിക്കൂർ 10 മിനിറ്റായി ചുരുങ്ങും.

രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന നിദ്ദഘട്ട–മൈസൂരു 61 കിലോമീറ്റർ ദൂരത്തെ ടോൾ പിരിവ് ഉദ്ഘാടനത്തിന് ശേഷം ആരംഭിക്കുമെന്ന് എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ ബി.ടി.ശ്രീധർ പറഞ്ഞു. രണ്ടാംഘട്ടത്തിലെ ടോൾ ബൂത്ത് ശ്രീരംഗപട്ടണ ഷെട്ടിഹള്ളിയിലാണ് നിർമിച്ചിരിക്കുന്നത്.

Story Highlights: mysuru-bengaluru express highway toll collection from today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here