Advertisement

ഹക്കീം ഫൈസിയെ മാറ്റരുതെന്നാവശ്യം; സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കത്തുനല്‍കി സിഐസി അധ്യാപകര്‍

March 1, 2023
Google News 3 minutes Read
sadiqali shihab thangal get a letter from CIC teachers about Hakeem Faizy

കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹക്കീം ഫൈസി ആദൃശ്ശേരിയെ മാറ്റരുതെന്ന ആവശ്യവുമായി സിഐസി സ്ഥാപനങ്ങളിലെ അധ്യാപകര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കത്ത് നല്‍കി. സിഐസി സ്ഥാപനങ്ങളിലെ പഠനത്തില്‍ ആശങ്ക വേണ്ടെന്നും, കൃത്യമായി മുന്നോട്ട് പോകുമെന്നും സാദിഖലി ശിഹാബ് തങ്ങളുടെ വിശദീകരണം.(sadiqali shihab thangal get a letter from CIC teachers about Hakeem Faizy)

സിഐസിക്ക് കീഴിലുള്ള വിവിധ വാഫി വഫിയ്യ കോളേജുകളിലെ അധ്യാപകരുടെ സംഘമാണ് പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കത്ത് നല്‍കിയത്. തുടര്‍ പഠനത്തിലെ വിദ്യാര്‍ത്ഥികളുടെ ആശങ്ക അറിയിക്കാനാണ് സന്ദര്‍ശനമെന്ന് അധ്യാപകര്‍ പറഞ്ഞു. ആശങ്ക വേണ്ടെന്നും, എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും കൃത്യമായി നടക്കുമെന്നുമാണ് സിഐസി പ്രസിഡന്റായ സാദിഖലി ശിഹാബ് തങ്ങള്‍ അധ്യാപകര്‍ക്ക് മറുപടി നല്‍കിയത്.

അതേ സമയം വളാഞ്ചേരി മര്‍ക്കസിന് കീഴിലുള്ള വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് ഹക്കീം ഫൈസി ആദൃശ്ശേരി തുടരുന്നതിനിടെ കോളജില്‍ ക്ലാസെടുക്കരുതെന്ന് അഡ്മിനിസ്‌ട്രേഷന്‍ കമ്മറ്റി ഹക്കീം ഫൈസിക്ക് നിര്‍ദേശം നല്‍കി . സിഐസി കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് രാജി ആവശ്യപ്പെട്ടതിന് പിന്നാലെയുള്ള മര്‍ക്കസ് നടപടിയില്‍ പഠനമുപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് വിദ്യാര്‍ത്ഥികളില്‍ പലരും.

Read Also: ഹക്കീം ഫൈസി ആദൃശേരിക്ക് പിന്തുണ; സമസ്തയ്ക്ക് വിമര്‍ശനവുമായി വാഫി അലുംനി അസോസിയേഷന്‍

ഹക്കീം ഫൈസി ആദൃശ്ശേരിയോട് രാജി ആവശ്യപ്പെട്ടതില്‍ പ്രതിഷേധമുള്ള വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച കൂട്ടായ്മ സമസ്ത നേതൃത്വത്തിനും കത്ത് നല്‍കി. പഠനത്തില്‍ തുടരാന്‍ താത്പര്യമില്ലെന്നറിയിച്ചാണ് സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിന് നല്‍കിയ കത്തിലെ ഉള്ളടക്കം.

Story Highlights: sadiqali shihab thangal get a letter from CIC teachers about Hakeem Faizy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here