Advertisement

ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങിനായി സിംഹാസനം ഒരുക്കുന്നു; 700 വര്‍ഷം പഴക്കമുള്ള രാജസിംഹാസനത്തെക്കുറിച്ച് അറിയാം…

March 2, 2023
Google News 3 minutes Read
A 700-year-old chair is getting a facelift for King Charles III's coronation

ബ്രിട്ടനില്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങിന് മുന്നോടിയായി ബ്രിട്ടന്റെ ചരിത്രപ്രാധാന്യമുള്ള സിംഹാസനം മോടിപിടിപ്പിക്കുന്നു. ഹെന്റ്രി എട്ടാമന്‍, ചാള്‍സ് ഒന്നാമന്‍, വിക്ടോറിയ രാജ്ഞി തുടങ്ങിയവര്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന സിംഹാസനമാണ് മോടി പിടിപ്പിക്കുന്നത്. 700 വര്‍ഷക്കാലം ബ്രിട്ടീഷ് രാജകുടുംബം ഉപയോഗിച്ച് വന്നതാണ് ഈ രാജസിംഹാസനം. (A 700-year-old chair is getting a facelift for King Charles III’s coronation)

ഓക്ക് തടി കൊണ്ട് നിര്‍മിച്ച ഈ സിംഹാസനം ചരിത്രപ്രസിദ്ധമായ ഒരു ചടങ്ങില്‍ ഉപയോഗിക്കുന്ന ഏറ്റവും പഴക്കമേറിയ തടിസാമഗ്രിയായാണ് കണക്കാക്കപ്പെടുന്നത്. 1300കളിലാണ് സിംഹാസനം നിര്‍മിച്ചതെന്നാണ് കരുതപ്പെടുന്നത്.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

39 ഭരണാധികാരികള്‍ സിംഹാസനം ഉപയോഗിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. വിധിയുടെ കല്ല് എന്നറിയപ്പെടുന്ന രത്‌നം പതിച്ച സിംഹാസനം നിര്‍മിക്കാനായി എഡ്വേഡ് രാജാവാണ് ഉത്തരവിടുന്നത്. 1399 മുതലാണ് കിരീടധാരണ ചടങ്ങുകളില്‍ ഈ അതിവിശിഷ്ടമായ സിംഹാസനം ഉപയോഗിച്ചുതുടങ്ങിയത്. മെയ് മാസം ആറാം തിയതിയാണ് ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങുകള്‍ നടക്കുക. വെസ്റ്റ്മിനിസ്റ്റര്‍ ആബേയില്‍ വച്ചാണ് കിരീടധാരണം.

Story Highlights: A 700-year-old chair is getting a facelift for King Charles III’s coronation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here