Advertisement

ഫലം വരുന്നതിന് മുൻപേ സർക്കാർ രൂപികരണ ചർച്ചകൾ തുടങ്ങി കോൺറാഡ് സാങ്മ

March 2, 2023
Google News 3 minutes Read
conrad sangma meets himanta biswa sarma ahead of counting

ഫലം വരുന്നതിന് മുൻപേ സർക്കാർ രൂപികരണ ചർച്ചകൾ തുടങ്ങി കോൺറാഡ് സാങ്മ. ഇന്നലെ മേഘാലയ മുഖ്യമന്ത്രി അസമിലെത്തി ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമയുമായി കൂടിക്കാഴ്ച നടത്തി. ( conrad sangma meets himanta biswa sarma ahead of counting )

മേഘാലയ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്സിറ്റ് പോൾ സർവേ ഫലം പുറത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ചർച്ച. മേഘാലയ മുഖ്യമന്ത്രിയും എൻപിപി അധ്യക്ഷനുമായ കോൺറാഡ് സാങ്മ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചിരുന്നു.

Read Also: ത്രിപുരയിലും നാഗാലാന്റിലും ബിജെപി; മേഘാലയയില്‍ എന്‍പിപി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ബിജെപി ഉൾപ്പെട്ട മേഘാലയ ഡെമോക്രാറ്റിക് സഖ്യം എന്ന പേരിലായിരുന്നു ഇവർ നേരത്തെ അധികാരത്തിലേറിയത്. എന്നാൽ തെരഞ്ഞെടുപ്പിന് മുമ്പായി എൻപിപി ബിജെപി സഖ്യം ഉപേക്ഷിക്കുകയായിരുന്നു.

Story Highlights: conrad sangma meets himanta biswa sarma ahead of counting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here