Advertisement

കര്‍ണാടകയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 17% വര്‍ധിപ്പിച്ചു; സമരം അവസാനിപ്പിച്ച് ജീവനക്കാര്‍

March 2, 2023
Google News 2 minutes Read
govt employees salary increased karnataka

കര്‍ണാടകയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു. 17 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. ശമ്പളം കൂട്ടിയതോടെ കര്‍ണാടക സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്റെ (കെഎസ്ജിഇഎ) പണിമുടക്ക് അവസാനിപ്പിച്ചു. ഇടക്കാല ആശ്വാസമായാണ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ 17 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചത്.(govt employees salary increased karnataka)

പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ ഇടക്കാലാശ്വാസം പ്രാബല്യത്തില്‍ വരും. ചൊവ്വാഴ്ച രാത്രി അസോസിയേഷന്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച രാവിലെ ധനവകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് കെഎസ്ജിഇഎയുമായി വീണ്ടും ചര്‍ച്ച നടത്തുകയും ചെയ്തു. അടിസ്ഥാന ശമ്പളത്തില്‍ 17 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അസോസിയേഷന്‍ സമരം അവസാനിപ്പിച്ചത്.

ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ പഴയ പെന്‍ഷന്‍ പദ്ധതി, സാമ്പത്തിക പ്രത്യാഘാതങ്ങള്‍, പ്രശ്‌നങ്ങള്‍ എന്നിവ പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കും.

Read Also: പദയാത്രയ്ക്കിടെ തെലങ്കാന കോൺഗ്രസ് അധ്യക്ഷന് നേരെ ചീമുട്ടയേറ്

അതേസമയം ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഇടക്കാലാശ്വാസം സര്‍ക്കാരിന് 12,000 കോടി രൂപയുടെ അധികച്ചെലവുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍. പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാതെ സമരം നേരത്തെ പിന്‍വലിച്ചതില്‍ അസോസിയേഷനില്‍ അതൃപ്തിയുണ്ട്. സമരം പിന്‍വലിക്കാനുള്ള അസോസിയേഷന്റെ തീരുമാനത്തില്‍ സംഘടന എന്ന നിലയിലും വ്യക്തിയെന്ന നിലയിലും സന്തോഷമില്ലെന്ന് കര്‍ണാടക ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി ഗുരുസ്വാമി പ്രതികരിച്ചു. രണ്ട് മാസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴേക്കും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഭാവിയെക്കുറിച്ച് അറിയില്ലെന്നും പി ഗുരുസ്വാമി പറഞ്ഞു.

Story Highlights: govt employees salary increased karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here