‘കടൽപോലെ ബൃഹത്ത്’ എന്റെ സിനിമകളുടെ പ്രചോദനം രാമായണവും മഹാഭാരതവും ; രാജമൗലി

തന്റെ സിനിമകളുടെ പ്രചോദനം രാമായണവും മഹാഭാരതവുമാണെന്ന് സംവിധായകൻ രാജമൗലി. ആർ.ആർ.ആറിന് ലഭിച്ച ആഗോള അംഗീകാരത്തിന് പിന്നാലെ ദ് ന്യൂയോർക്കറിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലിയുടെ വെളിപ്പെടുത്തൽ. (My movies are influenced by ramayana and mahabharata rajamouli)
കടൽപോലെ ബൃഹത്താണ് രാമായണവും മഹാഭാരതവുമെന്നും ഓരോതവണ വായിക്കുമ്പോഴും പുതിയ ഓരോ കാര്യങ്ങളാണ് താൻ ഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുഞ്ഞായിരിക്കുമ്പോൾ തന്നെ രാമായണവും മഹാഭാരതവും വായിച്ചു തുടങ്ങിയിരുന്നു. അന്ന് ചെറുകഥകളായാണ് അവ വായിച്ചിരുന്നത്. തുടക്കത്തിൽ തനിക്ക് അവ വെറും കഥകൾ മാത്രമായിരുന്നു. താൻ വളർന്നപ്പോൾ തനിക്കൊപ്പം കഥകളും വളർന്ന് തുടങ്ങി.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
കഥയുടെയും കഥാപാത്രത്തിന്റെയും സൂഷ്മമായ തലങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. കഥകൾ, കഥാപാത്രങ്ങൾ, കഥാപാത്രങ്ങൾക്കുള്ളിലെ സംഘർഷങ്ങൾ, അവരുടെ വികാരങ്ങൾ എന്നിവ എന്നിൽ സാധീനിക്കാൻ രാമാണവും മഹാഭാരതവും ആഴമുള്ള സമുദ്രങ്ങൾ പോലെയാണ്. ഓരോ തവണ വായിക്കുമ്പോഴും പുതിയ ആശയങ്ങൾ കണ്ടെത്താൻ സാധിക്കുന്നു. രാജമൗലി അഭിമുഖത്തിൽ പറഞ്ഞു.
Story Highlights: My movies are influenced by ramayana and mahabharata rajamouli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here