Advertisement

നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സഖ്യം ബഹുദൂരം മുന്നിൽ

March 2, 2023
Google News 2 minutes Read
Modi in Nagaland

നാഗാലാൻഡിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യം വൻ വിജയത്തിന് തയ്യാറെടുക്കുകയാണ്. ബിജെപിയും സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും 60-ൽ 50 സീറ്റുകളിലും മുന്നിൽ നിൽക്കുന്നു. ഭരണം ഉറപ്പിക്കാൻ സഖ്യത്ത് വേണ്ടത് ആകെ 31 സീറ്റുകൾ മാത്രം.

നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി 30 ൽ അധികം സീറ്റുകളിൽ ഇതിനോടകം ലീഡ് ചെയ്യുന്നുണ്ട്. ബിജെപി ആകട്ടെ ആകെ 12 സീറ്റിൽ മാത്രമാണ് ലീഡ് എടുത്തിരിക്കുന്നത്. എൻഡിപിപിയുടെ പ്രധാന സ്ഥാനാർത്ഥികളായ ജി കൈറ്റോ ആയെ, ഹെകാനി ജഖാലു, കെ.ജി കെനി എന്നിവർ ലീഡ് ചെയ്യുമ്പോൾ ബിജെപിയുടെ 3 പ്രധാന സ്ഥാനാർത്ഥികൾ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ്.

നാഗാലാൻഡിൽ ബിജെപിയും സഖ്യകക്ഷികളും അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. എൻഡിപിപി-ബിജെപി സഖ്യം 60ൽ 42 സീറ്റുകൾ നേടുമെന്നും മുൻ ഭരണകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) വെറും 6 സീറ്റുകൾ നേടുമെന്നും പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 27നാണ് നാഗാലാൻഡിൽ വോട്ടെടുപ്പ് നടന്നത്. നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 85.79% പോളിംഗ് രേഖപ്പെടുത്തി. 4 പോളിംഗ് സ്റ്റേഷനുകളിൽ റീപോളിംഗ് നടന്നു.

Story Highlights: Nagaland Assembly Election Result: NDPP is leading in more than 30 seats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here