Advertisement

നാഗാലാ‌ൻഡ് തൂത്തുവാരി ബിജെപി സഖ്യത്തിന് അധികാര തുടർച്ച

March 2, 2023
Google News 3 minutes Read
nagaland bjp

നാഗാലാ‌ൻഡ് തൂത്തുവാരി ബിജെപി എൻഡിപിപി സഖ്യത്തിന് അധികാര തുടർച്ച. ബിജെപിയ്ക്ക് 37 സീറ്റുകളിൽ ലീഡ്. ബിജെപി- എൻഡിപിപി ഏറ്റവും വലിയ ഒറ്റക്കക്ഷി. എൻ പി എഫ് 2 മണ്ഡലത്തിലും മറ്റുള്ളവർ 21 മണ്ഡലത്തിലും ലീഡ് ചെയ്യുന്നു.(Nagaland Election Results 2023 NDPP-BJP alliance crosses majority mark)

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ വീണ്ടും അധികാരത്തിലെത്തിച്ച് സമാധാനവും പുരോഗതിയും തിരഞ്ഞെടുത്തതിന് നാഗാലാൻഡിലെ ജനങ്ങൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നുവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി മോദി നാഗാലാൻഡിന് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.എൻഡിപിപി-ബിജെപി സഖ്യത്തിന്റെ വിജയത്തിന് നാഗാലാൻഡിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു, ഇരട്ട എൻജിൻ സർക്കാർ അതിന്റെ പുരോഗതിക്കായി പ്രവർത്തിക്കുമെന്ന് മോദി പറഞ്ഞു.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

നാഗാലാൻഡിലെ രാഷ്ട്രീയ നേതാവും ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നെയ്ഫിയു റിയോ തന്റെ പാർട്ടിക്കും സഖ്യകക്ഷിയായ ബി.ജെ.പിക്കും ഉറപ്പായ വിജയത്തിന് ശേഷം മുഖ്യമന്ത്രിയായി ചുമതലയേൽക്കും.

നാഗാലാൻഡ് മുഖ്യമന്ത്രിയും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) നേതാവുമായ നെയ്ഫിയു റിയോ 15,824 വോട്ടുകൾക്ക് കോൺഗ്രസിന്റെ സെയ്‌വിലി സച്ചുവിനെ പരാജയപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷനും സോഷ്യൽ മീഡിയ സെൻസേഷനുമായ ടെംജെൻ ഇംന അലോംഗ് വിജയിച്ചു. ഇംന അലോങ് തന്റെ അലോങ്‌ടാക്കി മണ്ഡലത്തിൽ നിന്നുമാണ് വിജയിച്ചത്. അതേസമയം സംസ്ഥാന ചരിത്രത്തിൽ ആദ്യമായി രണ്ട് വനിതാ സ്ഥാനാർത്ഥികൾ വിജയിച്ചു.

നാഗാലാൻഡ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ എംഎൽഎമാരയി സൽഹൂതുവോനുവോ ക്രൂസെയും, ഹെകാനി ജഖാലുവും. രണ്ട് സ്ഥാനാർത്ഥികളും ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയിൽ (എൻഡിപിപി) നിന്നുള്ളവരാണ്. വെസ്റ്റേൺ അംഗമി എസിയിൽ നിന്ന് സൽഹൗതുവോനുവോ ക്രൂസ് വിജയിച്ചപ്പോൾ ദിമാപൂർ-III മണ്ഡലങ്ങളിൽ ഹെകാനി ജഖാലു വിജയിച്ചു. എൻ.പി.എഫ് ഒരു സീറ്റ് നേടുകയും ഒരിടത്ത് ലീഡ് ചെയ്യുകയുമാണ്. മറ്റുള്ളവർ 13 സീറ്റുകൾ നേടി 9 ഇടത്ത് ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.

Story Highlights: Nagaland Election Results 2023 NDPP-BJP alliance crosses majority mark

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here