നാഗാലാൻഡിൽ തൂത്തുവാരി ബിജെപി; 51 ഇടങ്ങളിൽ ലീഡ്

നാഗാലാൻഡിൽ 51 ഇടങ്ങളിൽ ബിജെപി സഖ്യത്തിന് ലീഡ്. എൻപിഎഫ് 8 കോൺഗ്രസ് എന്നിങ്ങനെയാണ് ലീഡ്. നാഗാലാൻഡിൽ എൻഡിപിപി- ബിജെപി സഖ്യവും നാഗാ പീപ്പിൾസ് ഫ്രണ്ടും കോൺഗ്രസുമാണ് മത്സരരംഗത്തുള്ളത്. എൻഡിപിപി– ബിജെപി സഖ്യം അധികാരം നിലനിർത്തുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലം.
നാഗാലാന്‍ഡില്‍ ഇത്തവണ ത്രികോണ മത്സരമാണ്. കഴിഞ്ഞ തവണ 60-ല്‍ 12 സീറ്റുകള്‍ നേടിയ ബി.ജെ.പി. ഇത്തവണ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി ചേര്‍ന്നാണ് ജനവിധി തേടിയത്. എന്‍.ഡി.പി.പി. 40 സീറ്റിലും ബി.ജെ.പി. 20 സീറ്റിലുമാണ് മത്സരിച്ചത്. എതിര്‍ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന് അകുലുതോ മണ്ഡലത്തില്‍ നിന്ന് കസെറ്റോ കിമിനി വിജയച്ചിരുന്നു. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് 23 സീറ്റിലും നാഗാ പീപ്പിള്‍സ് ഫ്രണ്ട് 22 സീറ്റിലുമാണ് ജനവിധി തേടിയത്.
അതേസമയം ആദ്യഫലസൂചനകൾ ലഭിക്കുമ്പോൾ ത്രിപുരയിൽ ബിജെപിക്കാണ് ലീഡ്. അതേസമയം, ത്രിപുരയിൽ സിപിഐഎം-കോൺഗ്രസ് സഖ്യം മൂന്നാമതാണ്. പത്ത് മണ്ഡലങ്ങളിൽ മാത്രമേ നിലവിൽ സിപിഐഎം-കോൺഗ്രസ് സഖ്യത്തിന് ലീഡുള്ളു.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
മേഘായയിൽ പോസ്റ്റർ ബാലറ്റുകൾ എണ്ണുമ്പോൾ എൻപിപിയാണ് ലീഡ് (12)നേടുന്നത്. സംസ്ഥാനത്ത് രണ്ടിടത്ത് ബിജെപിയും കോൺഗ്രസും ലീഡ് ചെയ്യുന്നു. ത്രിപുരയിൽ 60 മണ്ഡലങ്ങളിലും മേഘാലയയിലും നാഗാലാൻഡിലും 59 മണ്ഡലങ്ങളിലുമാണ് വോട്ടെണ്ണൽ.
Story Highlights: Nagaland NDPP-BJP alliance crosses majority mark, leading in nearly 50 seats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here