Advertisement

വടക്കുകിഴക്കന്‍ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ട്രെന്‍ഡിനൊപ്പം പോകുന്നതാണ് പതിവ്: മല്ലികാര്‍ജുന്‍ ഖര്‍ഗെ

March 2, 2023
Google News 3 minutes Read
Northeast parties go with central govt's trend says Congress President

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രം ഏകദേശം തെളിയുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കേന്ദ്രസര്‍ക്കാരിന്റെ ട്രെന്‍ഡിനൊപ്പമാകും വടക്കുകിഴക്കന്‍ പാര്‍ട്ടികള്‍ പോകുക എന്നത് പതിവ് രീതിയാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ത്രിപുരയില്‍ കോണ്‍ഗ്രസ്-സിപിഐഎം സഖ്യം നിര്‍ണായക സ്വാധീനമാകുന്നുണ്ടെങ്കിലും മേഘാലയയിലും നാഗാലാന്‍ഡിലും കോണ്‍ഗ്രസ് കര്‍ന്നടിയുകയാണ്. ഈ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം. (Northeast parties go with central govt’s trend says Congress President)

വടക്കുകിഴക്കന്‍ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ട്രെന്‍ഡിനൊപ്പം പോകുകയെന്നത് പതിവാണ്. പക്ഷേ ഈ സംസ്ഥാനങ്ങളിലെ പല നേതാക്കളും ദേശീയ രാഷ്ട്രീയത്തോട് പ്രതിബദ്ധത ഉള്ളവരാണ്. ഈ നേതാക്കള്‍ കോണ്‍ഗ്രസിനേയും മതേതര പാര്‍ട്ടികളേയും ജനാധിപത്യത്തേയും ഭരണഘടനയേയും പിന്തുണയ്ക്കുന്നു. ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ട്രെന്‍ഡുകളാണോ സൂചിപ്പിക്കുന്നത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രതികരണം.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

അതേസമയം മേഘാലയയില്‍ എന്‍പിപിക്ക് 25 സീറ്റുകളില്‍ വ്യക്തമായ ലീഡുണ്ട്. ബിജെപി അഞ്ച് സീറ്റുകളിലും കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഏഴ് സീറ്റുകളിലും മറ്റുള്ളവര്‍ 17 സീറ്റുകളിലുമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. തീപാറും പോരാട്ടം നടക്കുന്ന ത്രിപുരയില്‍ 17 ഇടത്ത് ലീഡ് സിപിഐഎം -കോണ്‍ഗ്രസ് സഖ്യം ലീഡ് ചെയ്യുന്നുണ്ട്. ആകെയുള്ള 60 സീറ്റുകളില്‍ ബിജെപി 29 സീറ്റുകളിലും സിപിഐഎം കോണ്‍ഗ്രസ് സഖ്യം 18 സീറ്റുകളിലുമാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. നാഗാലാന്‍ഡില്‍ ബിജെപി 34 സീറ്റുകളിലും എന്‍പിഎഫ് നാല് സീറ്റുകളിലും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും മറ്റുള്ളവര്‍ 20 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

Story Highlights: Northeast parties go with central govt’s trend says Congress President

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here