ത്രിപുരയിൽ വരവറിയിച്ച് തിപ്ര മോദ

ത്രിപുരയിൽ ശക്തി കാണിച്ച് ഗോത്രവർഗ പാർട്ടിയായ തിപ്രമോത. തിപ്ര മോത രണ്ടാം സ്ഥാനത്താണ് നിലവിൽ ലീഡ് നില ഉറപ്പിച്ചിരിക്കുന്നത്. 12 മണ്ഡലങ്ങളിൽ തിപ്ര മോത പാർട്ടിക്ക് ലീഡുണ്ട്. ( tipra moda tripura )
ആദ്യഫലസൂചനകൾ ലഭിക്കുമ്പോൾ ത്രിപുരയിൽ ബിജെപിക്കാണ് ലീഡ്. അതേസമയം, ത്രിപുരയിൽ സിപിഐഎം-കോൺഗ്രസ് സഖ്യം മൂന്നാമതാണ്. പത്ത് മണ്ഡലങ്ങളിൽ മാത്രമേ നിലവിൽ സിപിഐഎം-കോൺഗ്രസ് സഖ്യത്തിന് ലീഡുള്ളു.
മേഘായയിൽ പോസ്റ്റർ ബാലറ്റുകൾ എണ്ണുമ്പോൾ എൻപിപിയാണ് ലീഡ് (12)നേടുന്നത്. സംസ്ഥാനത്ത് രണ്ടിടത്ത് ബിജെപിയും കോൺഗ്രസും ലീഡ് ചെയ്യുന്നു. ത്രിപുരയിൽ 60 മണ്ഡലങ്ങളിലും മേഘാലയയിലും നാഗാലാൻഡിലും 59 മണ്ഡലങ്ങളിലുമാണ് വോട്ടെണ്ണൽ.
നാഗാലാൻഡിൽ എൻഡിപിപി( നാഷണൽ ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാർട്ടി) 10, എൻഡിഎഫ് 1, കോൺഗ്രസ് 0, മറ്റുള്ളവ 0 എന്നിങ്ങനെയാണ് പോസ്റ്റൽ വോട്ടുകളിൽ ലീഡ്.
Story Highlights: tipra moda tripura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here